ചൂണ്ടവാലൻ കടുവ

ചൂണ്ടവാലൻ കടുവ
ആൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. lineatus
Binomial name
Paragomphus lineatus
(Selys, 1850)
From Chalavara, Palakkad
പെൺതുമ്പി - പാലക്കാട് ജില്ലയിലെ ചളവറയിൽ നിന്നും

കേരളത്തിൽ കാണപ്പെടുന്ന കടുവത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയിനമാണ് ചൂണ്ടവാലൻ കടുവ (ശാസ്ത്രീയനാമം: Paragomphus lineatus). ഇംഗ്ലീഷിൽ Lined Hooktail, Common Hooktail എന്നീ പേരുകളിൽ അറിയപ്പെടുന്നു[2]. ഇന്ത്യ മുതൽ തുർക്കിവരെ ഇവയെ കാണാറുണ്ട്[1][3][4][5][6][7].

Paragomphus lineatus, female,ചൂണ്ടവാലൻ കടുവ , Lined Hooktail, Common Hooktail,
Paragomphus lineatus Lined Hooktail, Common Hooktail
പെൺ ചൂണ്ടവാലൻ കടുവ പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും

ഇതിന്റെ ചെറുവാലുകൾക്ക് (anal appendages) ചൂണ്ടയുടെ ആകൃതിയാണ്.  ഓറഞ്ചു നിറത്തിലുള്ള ഈ ചെറുവാലുകളുടെ സവിശേഷാകൃതിയാണ് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നത് [2]. കേരളത്തിൽ മിക്കയിടങ്ങളിലും സാധാരണയായി കാണപ്പെടുന്നു. തുറസ്സായ സ്ഥലങ്ങളിലുള്ള  ചെറിയ പുൽക്കാടുകളാണ് ഇവയുടെ പ്രധാന വാസസ്ഥലം [2][8].

വിവരണം

[തിരുത്തുക]

ആൺതുമ്പി: മഞ്ഞനിറത്തിലുള്ള ശരീരത്തിൽ തവിട്ടു നിറത്തിലും കറുപ്പ് നിറത്തിലുമുള്ള അടയാളങ്ങൾ കാണാം.  കണ്ണുകൾക്ക് നീല കലർന്ന ചാരനിറമാണ്.  മഞ്ഞ നിറത്തിലുള്ള ഉദരത്തിൽ (പിൻ ഭാഗത്ത്) x ആകൃതിയിലുള്ള ഒരു അടയാളം കാണാം. ഉദരത്തിന്റ വശങ്ങളിൽ സമാന്തരമായിട്ടുള്ള 3 തവിട്ട് വരകൾ കാണാം [8]. കാലുകൾക്കു കറുപ്പ് കലർന്ന മഞ്ഞ നിറമാണ്.  സുതാര്യമായ ചിറകുകളുടെ വശങ്ങളിൽ മഞ്ഞ കലർന്ന വെളുപ്പ് നിറം വ്യാപിച്ചു കാണാം [2] [8] [4].

പെൺതുമ്പികൾ കാഴ്ച്ചയിൽ ആൺതുമ്പികളെപ്പോലെ ആണെങ്കിലും ശരീരത്തിന്റെ നിറം മങ്ങിയതായിരിക്കും.  ഇവയുടെ വാലിന്റെ അറ്റം ശോഷിച്ചതാണ്.  ചെറുവാലുകൾക്ക് ചൂണ്ടയുടെ ആകൃതി കാണുകയുമില്ല [2]. ചിലയിടങ്ങളിൽ ചൂണ്ടവാലൻ  കടുവ തുമ്പികൾക്ക് ശരീരത്തിലുള്ള മഞ്ഞ നിറത്തിനു പകരം  പച്ചകലർന്ന മഞ്ഞ കണ്ടു വരുന്നു. മഴ കൂടുതലായി കിട്ടുന്ന സ്ഥലങ്ങളിൽ മഞ്ഞ കലർന്ന പച്ച വേഷക്കാരെയാണ് കണ്ടുവരുന്നത് [2].

വാസസ്ഥലം

[തിരുത്തുക]

അരുവികളുടെയും പുഴകകളുടെയും കരയിലും, തടാകങ്ങൾ, കുളങ്ങൾ തുടങ്ങിയ ജലാശയങ്ങളുടെ തീരത്തും ഇവയെ സാധാരണമായി കാണാം.  വർഷം മുഴുവനും ഇവയെ കാണാറുണ്ട്.  ഒഴുകുന്ന നദികളിലും, ചെറിയ കുളങ്ങളിലും, ചതുപ്പു നിലങ്ങളിലുമെല്ലാം ഇവ പ്രജനനം നടത്തുന്നു [2].

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Paragomphus lineatus". IUCN Red List of Threatened Species. 2009. IUCN: e.T158710A5271177. 2009. Retrieved 12 February 2017. {{cite journal}}: Unknown parameter |authors= ignored (help)
  2. 2.0 2.1 2.2 2.3 2.4 2.5 2.6 Kiran, C.G. & Raju, D.V (2013). Dragonflies & Damselflies of Kerala. Kottayam: Tropical Institute of Ecological Sciences. p. 98.{{cite book}}: CS1 maint: multiple names: authors list (link)
  3. "Paragomphus lineatus Selys, 1850". India Biodiversity Portal. Retrieved 2017-02-12.
  4. 4.0 4.1 C FC Lt. Fraser (1934). The Fauna of British India, including Ceylon and Burma, Odonata Vol. II. Red Lion Court, Fleet Street, London: Taylor and Francis. pp. 230–234.
  5. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). p. 477.
  6. Paul, Shaun; K. Kakkassery, Francy (2013). "Taxonomic and Diversity Studies on Odonate Nymphs by Using Their Exuviae" (PDF). 1 (4): 47–53. {{cite journal}}: Cite journal requires |journal= (help)
  7. "Paragomphus lineatus Selys, 1850". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-12.
  8. 8.0 8.1 8.2 K.A Subramanian (2009). Dragonflies of India - A Field Guide. Noida: Vigyan Prasar, Department of Science and Technology, Govt. of India. p. 34.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]