Spine-tufted Skimmer | |
---|---|
![]() | |
Male | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | O. chrysis
|
Binomial name | |
Orthetrum chrysis (Selys, 1891)
|
കല്ലൻ തുമ്പികളിൽ ഒരിനമാണ് ചെന്തവിടൻ വയലി അഥവാ ചെന്തവിടൻ വ്യാളി[2] - Brown-backed Red Marsh Hawk (ശാസ്ത്രീയനാമം:- Orthetrum chrysis). ഇവ എല്ലാക്കാലത്തും സാധാരണയായി കാണപ്പെടുന്നു. ആൺതുമ്പികൾക്ക് കടും ചുവപ്പു നിറത്തിലുള്ള ഉദരവും തവിട്ടുനിറമുള്ള ഉരസ്സുമാണുള്ളത്. പെൺതുമ്പികൾക്ക് ആകെ ചുവപ്പുകലർന്ന തവിട്ടുനിറമാണ്. ഒഴുക്കുള്ള നീർച്ചാലുകൾക്കും കുളങ്ങൾക്കും അരികിലായി സാധാരണ കാണപ്പെടുന്നു.
കേരളം ഉൾപ്പെടെ ഇന്ത്യ, ചൈന, ഹോങ്കോങ്, ഇന്തോനേഷ്യ, മലേഷ്യ, മ്യാന്മാർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, ശ്രീലങ്ക, തായ്ലന്റ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ ഇവ കാണപ്പെടുന്നു[1][3][4][5].