ചെമ്പൻ നിഴൽത്തുമ്പി | |
---|---|
ആൺതുമ്പി | |
പെൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Protosticta sanguinostigma
|
Binomial name | |
Protosticta sanguinostigma Fraser, 1922
| |
Synonyms | |
|
തവിട്ടുനിറത്തിൽ നീല കലർന്ന വെളുത്ത വരകളുള്ള നിഴൽത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് ചെമ്പൻ നിഴൽത്തുമ്പി (ശാസ്ത്രീയനാമം: Protosticta sanguinostigma).[2][3][4] ഇത് പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശീയ തുമ്പിയാണ്.[1]
തവിട്ടുനിറമുള്ള ശരീരവും പച്ചനിറമുള്ള കണ്ണിലെ തവിട്ടു വളയവും, ചിറകിലെ ചെമ്പു പൊട്ടും ഇവയെ തിരിച്ചറിയുവാൻ സഹായിക്കുന്നു. പശ്ചിമഘട്ടത്തിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഇവ കാട്ടരുവിയുടെ വശങ്ങളിലെ നനവാർന്നതും ചെങ്കുത്തായ പ്രദേശങ്ങളിലുമാണ് സാധാരണയായി കാണുന്നത്. കണ്ണിന് ഇളം പച്ച നിറവും കീഴ്ഭാഗം മങ്ങിയതുമാണ്. അതിൽ തവിട്ടുനിറമുള്ള ഒരു വളയവുമുണ്ട്. ഉരസ്സും ഉദരവും കടും തവിട്ടു നിറമാണ്. ഉരസ്സിലൂടെ നീലകലർന്ന വെളുത്ത വരയുമുണ്ട്. ഇളം തവിട്ടുനിറത്തിലുള്ള കാലിൽ കറുത്ത പാടുകളുണ്ട്. ഉദരത്തിൽ ഇളംനീലനിറത്തിലുള്ള വളയങ്ങളുണ്ട്. എട്ടാം ഖണ്ഡത്തിലെ വളയത്തിന് വലിപ്പം കൂടുതലാണ്. സുതാര്യമായ ചിറകുകളാണ് ഉള്ളത്. പെൺതുമ്പികളെ കാണാൻ കാഴ്ചയിൽ ആൺതുമ്പികളെപ്പോലെയാണെങ്കിലും അവയുടെ ഉദരം നീളക്കുറവുള്ളതും തടിച്ചതുമാണ്. ജലാശയത്തിൽ നിന്നും അല്പം ഉയരത്തിലുള്ള ഉണങ്ങിയ ഇലകളിലും തണ്ടുകളിലുമായിട്ടാണ് ഇവ സാധാരണയായി മുട്ടയിടാറുള്ളത്. ചില സ്ഥലങ്ങളിൽ കൂട്ടമായി കാണാൻ സാധിക്കുന്നു.നാലോ അഞ്ചോ തുമ്പികൾ കൂടിയ ചെറിയ കൂട്ടത്തിൽ ഒരു പെൺതുമ്പിയെ മാത്രമേ സാധാരണയായി കാണാൻ സാധിക്കൂ.[5][6][7][3]
{{cite journal}}
: Unknown parameter |authors=
ignored (help)