ചെറു നിഴൽത്തുമ്പി | |
---|---|
ആൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Protosticta hearseyi
|
Binomial name | |
Protosticta hearseyi Fraser, 1922
|
പിൻകഴുത്തിന് വെളുത്ത നിറവും നീല കണ്ണുകളുമുള്ള നിഴൽത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് ചെറു നിഴൽത്തുമ്പി (ശാസ്ത്രീയനാമം: Protosticta hearseyi).[2][3] ഇത് പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശീയ തുമ്പിയാണ്.[1]
പുള്ളി നിഴൽത്തുമ്പിയുമായി വളരെ സാമ്യമുണ്ടെങ്കിലും ഇളം നീല കണ്ണും ചെറുവാലിന്റെ സവിശേഷാകൃതിയും ഈ തുമ്പിയെ തിരിച്ചറിയുവാൻ സഹായിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 1000 മീറ്റർ മുകളിലായാണ് സാധാരണയായി ഈ തുമ്പിയെ കാണുവാൻ കഴിയുന്നത്. ഉയർന്ന മലനിരകളിലെ ഇടതൂർന്ന കാടുകളിലെ ചെറിയ അരുവികളും, ചോലക്കാടുകളും ഈ തുമ്പിയുടെ ആവാസ കേന്ദ്രങ്ങളാണ്. കണ്ണുകൾക്ക് നീല കലർന്ന വെളുപ്പു നിറമാണ്. പരിൻ കഴുത്തിന് വെളുപ്പു നിറമാണ്. കറുചത്ത നിറമുള്ള ഉരസ്സിന്റെ വശങ്ങളിലായി നീല കലർന്ന വെളുപ്പു നിറത്തിലുള്ള രണ്ട് വരകളുണ്ട്. കറുത്ത നിറത്തിലുള്ള ഉദരത്തിന്റെ ആദ്യ രണ്ടു ഖണ്ഡങ്ങളുടെ വശങ്ങൾ നീല നിറത്തിലാണ്. ഉദരത്തിന്റെ തുടക്കം മുതൽ ഏഴാം ഖണ്ഡം വരെ ഇളം നീല നിറത്തിലുള്ള ചെറിയ വളയങ്ങൾ കാണുവാൻ കഴിയും. ഇളം നീല നിറമുള്ള കാലുകളുടെ പിൻവശം കറുപ്പുനിറമാണ്. കാഴ്ചയിൽ ആൺതുമ്പികളെപ്പോലെ തോന്നാമെങ്കിലും പെൺതുമ്പികളുടെ ഉദരം തടിച്ചതും നീളക്കുറവുള്ളതുമാണ്. മഴ കഴിഞ്ഞുള്ള മാസങ്ങളിൽ ധാരാളമായി കാണുവാൻ സാധിക്കുന്നു. നിഴൽ വീണ് കിടക്കുന്ന കാടുകൾ ഇഷ്ടപ്പെടുന്ന ഈ തുമ്പിയെ കണ്ടു പിടിയ്ക്കുവാൻ പ്രയാസമാണ്. വനപാതയിലെ മൺതിട്ടകളിലുള്ള ഉണങ്ങിയ ഇലകളിലോ, വേരുകളിലോ ഇരിക്കാനാണിഷ്ടം.[4][5][6]
{{cite journal}}
: Unknown parameter |authors=
ignored (help)