Ceriagrion rubiae | |
---|---|
![]() | |
ആൺതുമ്പി | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | C. rubiae
|
Binomial name | |
Ceriagrion rubiae Laidlaw, 1916
|
ചുവപ്പ് കലർന്ന മഞ്ഞ ഉദരമുള്ള നിലത്തൻ കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് തീച്ചതുപ്പൻ (ശാസ്ത്രീയനാമം: Ceriagrion rubiae).[1][2] ഇംഗ്ലീഷിൽ Orange Wax Tail/Orange Marsh Dart എന്നീ പേരുകളിൽ അറിയപ്പെടുന്നു [3]. ശരീരത്തിൽ കാണുന്ന ഓറഞ്ച് നിറം ഇവയെ മറ്റു ചതുപ്പൻ തുമ്പികളിൽ നിന്നും എളുപ്പത്തിൽ തിരിച്ചറിയുവാൻ കഴിയും. തലയുടെ നിറം മഞ്ഞയിൽ ഓറഞ്ച് കലർന്നതാണ്.[4][5][6][7]
ഇളം പച്ച കണ്ണുകളുടെ കീഴ്ഭാഗം മഞ്ഞ കലർന്ന പച്ച നിറമാണ്. ഉരസ്സിനും, ഉദരത്തിനും മഞ്ഞ കലർന്ന ഓറഞ്ചു നിറമാണ്. കാലുകൾ തവിട്ട് കലർന്ന മഞ്ഞ നിറത്തിൽ കാണപ്പെടുന്നു. പെൺതുമ്പികൾ കാഴ്ച്ചയിൽ ആൺതുമ്പികളെപ്പോലെയാണെങ്കിലും നിറങ്ങൾ മങ്ങിയതായിരിക്കും. നിശ്ചലമായ ജലാശയങ്ങളിലാണ് ഇവ മുട്ടയിടുന്നത് [3].
ആൺതുമ്പികളുടെ ഉദരത്തിന് 26 -29 mm വരെ വലിപ്പമുണ്ടായിരിക്കും. പെൺതുമ്പികൾ പൊതുവെ ആൺതുമ്പികളേക്കാൾ വലുതാണ് (30 - 31 mm) [4].
വനപ്രദേശങ്ങളിലാണ് ഈ തുമ്പിയെ കൂടുതലും കാണാൻ സാധിക്കുന്നത്. കാടുകളിൽ ചതുപ്പുകളിലും, കാട്ടിനുള്ളിലെ ചെറു കുളങ്ങളോട് ചേർന്നും ഇവയെ കാണാം. ചെറുചെടികൾ നിറഞ്ഞ കുളങ്ങൾ ഇവയുടെ ഇഷ്ട താവളങ്ങളാണ്. ഇന്ത്യയിൽ സഹ്യപർവ്വതത്തിന് പടിഞ്ഞാറ് ഭാഗങ്ങളിലായി (പ്രധാനമായും മഹാരാഷ്ട്ര, കർണ്ണാടക, കേരള സംസ്ഥാനങ്ങളിൽ) ഈ സൂചിത്തുമ്പി കാണപ്പെടുന്നു. അത്ര സാധാരണമല്ലാത്ത ഇവയെ തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്ത് കൂടുതലായി കാണാം [4].