Marsh Skimmer | |
---|---|
![]() | |
male | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | O. luzonicum
|
Binomial name | |
Orthetrum luzonicum (Brauer, 1868)
|
ഏഷ്യയിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള കല്ലൻ തുമ്പികളിൽ ഒരിനമാണ് ത്രിവർണൻ വയലി അഥവാ ത്രിവർണ്ണൻ വ്യാളി[2] - Tricoloured Marsh Hawk (ശാസ്ത്രീയനാമം:- Orthetrum luzonicum). ഇടത്തരം നീലനിറത്തിലുള്ള ഇവയിൽ പ്രായപൂർത്തിയെത്താത്ത ആൺതുമ്പികളുടെ മുതുകിലായി നേർത്ത മഞ്ഞവര കാണപ്പെടുന്നു. പെൺതുമ്പികൾക്ക് അധികം വർണ്ണപ്പകിട്ടില്ല. എന്നാൽ ആൺതുമ്പികൾക്കു സമാനമായി വരയുണ്ട്. ചതുപ്പുകളിലും ഉപേക്ഷിക്കപ്പെട്ടുകിടക്കുന്ന നെൽപ്പാടങ്ങളിലുമാണ് ഇവ പ്രജനനം നടത്തുന്നത്. ഇന്ത്യടക്കം അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ചൈന, ഹോങ്കോങ്, ഇന്തോനേഷ്യ (ജാവ, സുമാത്ര), ജപ്പാൻ, മലേഷ്യ, മ്യാന്മാർ, നേപ്പാൾ, ഫിലിപ്പീൻസ്, സിംഗപ്പൂർ, ശ്രീലങ്ക, തായ്‌വാൻ, തായ്‌ലന്റ്, വിയറ്റ്നാം എന്നീ ഏഷ്യൻ രാജ്യങ്ങളിൽ ഇവ കാണപ്പെടുന്നു[1][3][4][5][6].