പശ്ചിമഘട്ടതദ്ദേശവാസികളായ തവളകളുടെ ഒരു ജനുസാണ് നിക്‌ടിബട്രാക്കസ്- Nyctibatrachus. രാത്തവളകൾ എന്നു പൊതുവേ അറിയപ്പെടുന്നു. താമസിക്കുന്ന ഇടങ്ങളും ഇരുണ്ടനിറവും എല്ലാം വച്ചാണ് ഇങ്ങനെ വിളിക്കുന്നത്. [1][2] Nyctibatrachidae (രാത്തവളകൾ) കുടുംബത്തിൽ ഇതുകൂടാതെ മറ്റൊരു ജനുസ് കൂടിയേ ഉള്ളൂ, അത് ശ്രീലങ്കയിലെ ലങ്കാനെക്ടസ് എന്ന ഒരംഗം മാത്രമുള്ള ഒരു ജനുസാണ്.
മൂക്കുമുതൽ വാലറ്റം വരെ 20 മില്ലീമീറ്ററിൽ താഴെ വലിപ്പമുള്ളവ മുതൽ 84 മില്ലീമീറ്ററിൽ ഏറെ വലിപ്പമുള്ളവ വരെ ഈ ജനുസിൽ ഉണ്ട്. മലയോരനിത്യഹരിതവനങ്ങളിലെ അരുവി-പ്രദേശങ്ങളിലാണ് രാത്രിഞ്ചരന്മാരായ ഇവയെ കണ്ടുവരുന്നത്.[3] പെൺതവളകൾ മുട്ടയിട്ട ശേഷം ആൺതവളകൾ അവയ്ക്കു മീതെക്കൂടി നീങ്ങുകയാണ് ചെയ്യുന്നത്.[4][3]
↑Frost, Darrel R. (2015). "Nyctibatrachus Boulenger, 1882". Amphibian Species of the World: an Online Reference. Version 6.0. American Museum of Natural History. Retrieved 7 July 2015.
↑"Nyctibatrachidae". AmphibiaWeb: Information on amphibian biology and conservation. [web application]. Berkeley, California: AmphibiaWeb. 2014. Retrieved 29 May 2014.
↑ 3.03.1Vitt, Laurie J.; Caldwell, Janalee P. (2014). Herpetology: An Introductory Biology of Amphibians and Reptiles (4th ed.). Academic Press. pp. 509–510.