നീല വ്യാളി Orthetrum glaucum | |
---|---|
ആൺതുമ്പി | |
പെൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | O. glaucum
|
Binomial name | |
Orthetrum glaucum (Brauer, 1865)
| |
Synonyms | |
|
ഏഷ്യയിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള കല്ലൻ തുമ്പികളിൽ ഒരിനമാണ് നീല വ്യാളി (ശാസ്ത്രീയനാമം: Orthetrum glaucum)[1][2][3][4][5][6]. ഇന്ത്യയിലെ വനപ്രദേശങ്ങളിൽ ഇവയെ സാധാരണയായി കാണാം [3].
ആൺതുമ്പി: ശിരസ്സിന് തവിട്ടു കലർന്ന കറുപ്പ് നിറമാണ്. കരിംപച്ച നിറത്തിലുള്ള കണ്ണുകളുടെ മുകൾ ഭാഗത്തായി ചുവപ്പ് കലർന്ന തവിട്ട് നിറം കാണാം. ഉരസ്സിന് കറുപ്പ് നിറമാണ്. ഉദരത്തിന് വിളറിയ നീല നിറമാണുള്ളത്. ഉദരത്തിലും ഉരസ്സിലും pruinescence ആവരണം കാണാം. ഉദരത്തിന്റെ അവസാന ഖണ്ഡങ്ങൾക്ക് കറുപ്പ് നിറമാണുള്ളത്. ചിറകുകളുടെ അഗ്രഭാഗത്തുള്ള തവിട്ട് നിറം ഒഴിച്ചാൽ ചിറകുകൾ സുതാര്യമാണ്. കാലുകൾക്ക് കറുപ്പ് നിറമാണ് [3][2].
പെൺതുമ്പിയുടെ ശിരസ്സിന് തവിട്ട് നിറമാണ്. തവിട്ട് നിറത്തിലുള്ള ഉരസ്സിലും ഉദരത്തിലും മഞ്ഞയും കടും തവിട്ടും നിറങ്ങളിലുള്ള അടയാളങ്ങൾ കാണാം[3][2].
കാട്ടരുവികളോട് ചേർന്നുള്ള ചതുപ്പ് നിലങ്ങളാണ് ഇവയുടെ പ്രജനനകേന്ദ്രങ്ങൾ. മെയ് തുടങ്ങി ഒക്ടോബർ വരെയുള്ള മാസങ്ങളിലാണ് ഇവ സജീവമാകുന്നത്[2].