നീലരാജൻ Blue Darner | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. immaculifrons
|
Binomial name | |
Anax immaculifrons Rambur, 1842
|
കേരളത്തിൽ കാണപ്പെടുന്ന തുമ്പികളിൽ ഏറ്റവും വലിപ്പമേറിയത്[അവലംബം ആവശ്യമാണ്] എന്ന അവകാശപ്പെടുന്ന ഒരു കല്ലൻതുമ്പിയിനമാണ് നീലരാജൻ[2][3] (Blue Darner). (ശാസ്ത്രീയനാമം: Anax immaculifrons)[4] വനാന്തരങ്ങളിലെ നീർച്ചാലുകളിലും തണ്ണീർതടങ്ങളിലെ വെള്ളക്കെട്ടുകളിലും ജലാശയങ്ങളിലുമെല്ലാം ഇവ സാധാരണയായി കാണപ്പെടുന്നു. ആൺതുമ്പിക്ക് ഇളംപച്ചനിറമുള്ള മുഖവും തിളങ്ങുന്ന നീലക്കണ്ണുമാണ്. പെൺതുമ്പിക്ക് ഇളം മഞ്ഞനിറമുള്ള മുഖവും കണ്ണുകളുടെ മുകൾഭാഗം തവിട്ടുനിറവും കീഴ് ഭാഗം മഞ്ഞയുമാണ്. മഴക്കാലം കഴിഞ്ഞുള്ള സമയത്താണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്. കേരളത്തിൽ ഇവയെ നിരപ്പായ തണ്ണീർതടങ്ങൾ മുതൽ 6000അടി ഉയരമുള്ള മലനിരകളിൽ വരെ കണാൻ സാധിയ്ക്കും. പെൺതുമ്പികൾ ജലാശയതീരത്ത് മുങ്ങിക്കിടക്കുന്ന ജലസസ്യങ്ങളിൽ മുട്ടയിടുന്നു. മുട്ടവിരിഞ്ഞിറങ്ങുന്ന ലാർവ ചെറു ജലജീവികളെ ഭക്ഷിച്ച് വളർന്ന് ജീവിതചക്രത്തിന്റെ ഘട്ടങ്ങൾപൂർത്തിയാക്കി തുമ്പിയായി പറന്നിറങ്ങുന്നു.[5]
{{cite book}}
: |access-date=
requires |url=
(help)
{{cite journal}}
: |access-date=
requires |url=
(help); External link in |journal=
(help)