നീർക്കാവലന്മാർ | |
---|---|
![]() | |
Macromia illinoiensis | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Macromiidae
|
Cruisers അല്ലെങ്കിൽ skimmers എന്ന് അറിയപ്പെടുന്ന തുമ്പിസ്പീഷിസുകൾ ഉൾപ്പെടുന്ന കല്ലൻതുമ്പികളുടെ കുടുംബമാണ് നീർക്കാവലന്മാർ (Macromiidae). ജലാശയങ്ങളുടെയും, റോഡിന്റെയും മധ്യത്തിൽ മീതെ പറക്കുന്നതുകാണാം. സൂചിവാലൻ കല്ലൻതുമ്പികളുമായി വലിപ്പത്തിൽ നല്ല സാമ്യമാണ് എങ്കിലും കണ്ണുകൾ പച്ചനിറത്തിലാണ്[1].
കോമരത്തുമ്പികളുടെ (W. F. Kirby, 1890) ഒരു ഉപകുടുംബമായിട്ടാണ് ഇതിനെ കാലങ്ങളോളം കരുതിയിരുന്നത്. ലോകത്താകെ മൂന്നു ജനുസുകളിലായി 125 സ്പീഷിസുകൾ ഉണ്ട്. മുട്ടയിടാാനുള്ള അവയവം വയറിന്റെ അറ്റത്ത് ഇല്ലാത്ത പെൺതുമ്പികൾ വെള്ളത്തിനുമീതെ പറക്കുമ്പോൾ വാലറ്റം വെള്ളത്തിൽ മുട്ടിച്ചാണ് മുട്ടയിടുന്നത്. ആൺതുമ്പികളുടെ സഹായമില്ലാതെയാണ് മുട്ടയിടുന്നത്[1].
Epophthalmia, Macromia എന്നീ രണ്ടു ജീനസുകളിലായി 10 സ്പീഷീസുകളെ ഇത് വരെയായി കേരളത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.