നീർമാണിക്യൻ Heliocypha bisignata | |
---|---|
ആൺതുമ്പി | |
പെൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | Heliocypha Rambur, 1842
|
Species: | H. bisignata
|
Binomial name | |
Heliocypha bisignata (Hagen in Selys, 1853)
| |
Synonyms | |
Rhinocypha bisignata Hagen, 1853 |
കാട്ടരുവികൾക്കും മറ്റു ശുദ്ധജലസ്രോതസ്സുകൾക്കും സമീപത്തായി സാധാരണ കാണപ്പെടുന്ന നീർരത്നം കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് നീർമാണിക്യൻ - Stream Ruby - (ശാസ്ത്രീയനാമം:- Heliocypha bisignata).[2][1][3]
കറുത്ത ശരീരമുള്ള ഇവയിൽ മഞ്ഞനിറത്തിലുള്ള വരകൾ കാണപ്പെടുന്നു, അതോടൊപ്പം ഇവയുടെ ചിറകുകളിൽ തിളങ്ങുന്ന ചുവപ്പുനിറവും ഉണ്ടാകും. ഇന്ത്യൻ ഉപദ്വീപിൽ മാത്രമാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്[1]. കേരളത്തിൽ വയനാട്ടിലെ കുറുവ ദ്വീപിൽ ഇവയെ ധാരാളമായികാണാം. അധികം വർണ്ണമനോഹാരിതയൊന്നും ഇല്ലാത്തവയാണ് പെൺതുമ്പികൾ. ഇവയുടെ ചിറകിന്റെ അറ്റത്ത് കറുത്ത അരികുകളോടു കൂടിയ വെളുത്ത പൊട്ടുകൾ കാണാം[4][5][6][7].
ദക്ഷിണേന്ത്യയിലും മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഒറീസ എന്നിവിടങ്ങളിലും ഉള്ള കാട്ടരുവികളിൽ നീർമാണിക്യനെ ധാരാളമായി കണ്ടുവരുന്നു. ആൺതുമ്പികൾ ജലമാധ്യത്തിൽ പൊങ്ങിനിൽക്കുന്നതോ പുഴയിലേക്കു ചാഞ്ഞുനിൽക്കുന്നതോ ആയ കംബുകളിലാണ് മിക്കവാറും ഇരിക്കാറ്. പെൺതുമ്പികൾ ജലമാധ്യത്തിൽ പൊങ്ങിനിൽക്കുന്ന ഉണങ്ങിയ കംബുകളിലാണ് മുട്ടയിടുന്നത്[4][5][6][7].