കേരളത്തിൽ സാധാരണയായി കാണപ്പെടുന്ന കല്ലൻ തുമ്പികളിൽ ഒരിനമാണ് പച്ച വയലി അഥവാ പച്ച വ്യാളി[3]- Green Marsh Hawk[4]. (ശാസ്ത്രീയനാമം: Orthetrum sabina). ഇവയിൽ ആൺ പെൺ, തുമ്പികൾ തമ്മിൽ വളരെ സാമ്യമുണ്ട്. മികച്ച ഇരപിടിയന്മാരായ ഇവ പലപ്പോഴും മറ്റു തുമ്പികളെ ഭക്ഷണമാക്കുന്നു[1][5][6][7][8][9]. അപൂർവ്വമായി ഇവ സ്വന്തം വർഗ്ഗത്തിൽപ്പെട്ട തുമ്പികളെയും ഭക്ഷണമാക്കാറുണ്ട് (cannibalism).
ഇടത്തരം വലുപ്പമുള്ള ഒരു തുമ്പിയാണ് പച്ചവ്യാളി . ഉദരത്തിന് ശരാശരി 29-32 മില്ലീമീറ്റർ വലുപ്പമുണ്ടായിരിക്കും. മുഖത്തിന് മഞ്ഞ കലർന്ന പച്ച നിറമാണുള്ളത്. കണ്ണുകൾക്ക് ഇരുണ്ട പച്ച നിറമാണ്. പച്ച കലർന്ന മഞ്ഞ നിറമുള്ള ഉരസ്സിൽ കടുവയുടെ ശരീരത്തിലേത് പോലെയുള്ള കറുത്ത വരകൾ കാണാം. കറുത്ത നിറമുള്ള ഉദരത്തിൽ വീതിയുള്ള വെളുത്ത വലയങ്ങളുണ്ട്. ഉദരത്തിന്റെ ആദ്യഖണ്ഡങ്ങൾ തടിച്ചിട്ടാണ്. കാലുകൾക്ക് കറുപ്പ് നിറമാണ്. ചിറകുകൾ സുതാര്യമാണ്[3][6][4].
കുളങ്ങളാണ് പച്ചവ്യാളിയുടെ മുഖ്യ പ്രജനനകേന്ദ്രങ്ങൾ[3]. വർഷം മുഴുവൻ ഇവയെ കാണാം. ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളുൾപ്പടെ ഒട്ടുമിക്ക ഏഷ്യൻ രാജ്യങ്ങളിലും ഇവ സർവ്വസാധാരണമാണ്[1]
↑ 3.03.13.2C.G., Kiran; Raju, David V. (2013). Dragonflies & Damselflies of Kerala. Tropical Institute of Ecological Sciences. p. 126. ISBN978-81-920269-1-6.
↑Theischinger, G; Hawking, J (2006). The Complete Field Guide to Dragonflies of Australia. Collingwood Vic.: CSIRO Publishing. p. 268. ISBN978 0 64309 073 6.