പത്തി പുൽചിന്നൻ | |
---|---|
![]() | |
male | |
![]() | |
female | |
Scientific classification ![]() | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Order: | Odonata |
Suborder: | Zygoptera |
Family: | Coenagrionidae |
Genus: | Agriocnemis |
Species: | A. keralensis
|
Binomial name | |
Agriocnemis keralensis Peters, 1981[2]
|
കേരളത്തിലും ഗോവയിലും മാത്രം കാണപ്പെടുന്നതിൽ നിലത്തൻ കുടുംബത്തിൽ ഉള്ള ഏറ്റവും ചെറിയ ഇനത്തിലുള്ള സൂചിത്തുമ്പിയാണ് പത്തി പുൽചിന്നൻ - Kerala dartlet (ശാസ്ത്രീയനാമം: Agriocnemis keralensis)[3]. നാട്ടിൻ പുറങ്ങളിലെ പുൽമേടുകളിലും, ചതുപ്പ് നിലങ്ങളിലും സാധാരണയായി കണ്ടുവരുന്നു. സമതലപ്രദേശങ്ങളിലാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്. പുൽക്കൂട്ടങ്ങൾക്കിടയിൽ ഇവയുടെ ചെറു കൂട്ടങ്ങളെ കാണുവാൻ സാധിക്കും[1].
ഉദരത്തിന്റെ രണ്ടാം ഖണ്ഡത്തിലുള്ള മൂർഖൻ പാമ്പിന്റെ പത്തി പോലുള്ള അടയാളം ഇവയെ തിരിച്ചറിയുവാൻ സഹായകരമാണ്. ആൺതുമ്പികളുടെ ഇളം പച്ച നിറമുള്ള കണ്ണുകൾക്ക് മുകളിൽ കറുത്ത തൊപ്പിയുണ്ട്. കറുത്ത നിറമുള്ള ഉരസ്സിൽ ഇളം പച്ച വരകളുണ്ട്. ചുവപ്പ് കലർന്ന ഓറഞ്ച് നിറമുള്ള ഉദരത്തിന്റെ മുകളിൽ കറുത്ത കലകളുണ്ട്. കാലുകൾക്ക് നീലകലർന്ന വെള്ള നിറവും അതിൽ കറുത്ത വരകളും കാണാം[4][5][6].