പുള്ളി നിഴൽത്തുമ്പി | |
---|---|
ആൺതുമ്പി | |
പെൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Protosticta gravelyi
|
Binomial name | |
Protosticta gravelyi (Laidlaw, 1915)
| |
Synonyms | |
|
കറുത്ത ശരീരത്തിൽ വെളുത്ത വരകളും ഉദരത്തിൽ വെളുത്ത വളയങ്ങളുമുള്ള നിഴൽത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് പുള്ളി നിഴൽത്തുമ്പി (ശാസ്ത്രീയനാമം: Protosticta gravelyi).[2][3][4] ഇത് പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശീയ തുമ്പിയാണ്.[1]
നീളമുള്ള ഉദരവും, ഉദരത്തിന്റെ പകുതിയിൽ താഴെ മാത്രം നീളമുള്ള ചിറകുകളും, കടും തവിട്ട് നിറമുള്ള കണ്ണുകളുമുള്ള ആൺതുമ്പിയെ തിരിച്ചറിയാൻ എളുപ്പമാണ്. പശ്ചിമഘട്ട വനമേഖലയിൽ ഇവ സാധാരണമാണ്. ജലാശയത്തിനു ചുറ്റുമുള്ള വനങ്ങളുടെ അടിക്കാടുകളിൽ കാണപ്പെടുന്നു. പായലും പന്നൽ ചെടികളും നിറഞ്ഞ പാറയിടുക്കുകൾ, മണൽത്തിട്ടകൾ, എന്നിവിടങ്ങളിലായി കാണുന്നു. കണ്ണുകൾക്ക് കടും തവിട്ടു നിറമാണ്. ഇവയുടെ കഴുത്തിന് മങ്ങിയ വെളുപ്പു നിറമാണ്. തിളങ്ങുന്ന കറുപ്പു നിറമുള്ള ഉരസ്സിൽ രണ്ട് വെളുത്ത വരകൾ കാണാം. ഇവയുടെ കാലുകൾക്ക് മങ്ങിയ വെളുപ്പു നിറവും കാൽമുട്ടുകൾക്ക് കറുപ്പുനിറവുമാണ്. കറുത്ത ഉദരത്തിന്റെ ഖണ്ഡങ്ങൾക്കിടയിൽ വെളുത്ത വളയങ്ങളുണ്ട്. പെൺതുമ്പികളുടെ ഉദരം നീളം കുറഞ്ഞതും തടിച്ചതുമാണ്. പിൻകഴുത്തിലെ വെളുത്ത നിറം ആൺതുമ്പികളെക്കാളും കൂടുതലായിരിക്കും. ചെറിയ ദൂരം മാത്രം സഞ്ചരിക്കുന്ന ഇവ പതുക്കെയാണ് പറക്കുക. മുന്നോട്ടും പിന്നോട്ടും പറക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. ഇരുട്ടുള്ള പ്രദേശങ്ങളിൽ ഉദരത്തിലെ വെള്ളപ്പാടുകൾ മാത്രമായിരിക്കും കണ്ണിൽപ്പെടുന്നത്. അരുവികളിലാണ് ഇവ മുട്ടയിടാറുള്ളത്. കൂട്ടമായിട്ടാണ് ഇവ ജീവിക്കുന്നത്.[5][6][7][3]
{{cite journal}}
: Unknown parameter |authors=
ignored (help)