പുള്ളി വിരിച്ചിറകൻ | |
---|---|
ആൺതുമ്പി | |
പെൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | L. nodalis
|
Binomial name | |
Lestes nodalis Selys, 1891
|
ഇളം നീല നിറത്തിൽ തവിട്ടു പൊട്ടുകളുള്ള ഉരസ്സോടുകൂടിയ ചേരാചിറകൻ കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് പുള്ളി വിരിച്ചിറകൻ (ശാസ്ത്രീയനാമം: Lestes nodalis).[2][1] (ഇംഗ്ലീഷ് പേര് - Wandering Spreadwing) ഇന്ത്യ, തായ്‌ലാന്റ്, ചൈന എന്നീ രാജ്യങ്ങളിൽ ഇവ കാണപ്പെടുന്നു.[1]
ആഴംകുറഞ്ഞ ജലശയങ്ങലിലാണ് ഇവ പ്രജനനം നടത്തുന്നത്[1] മങ്ങിയ നിറമായതുകൊണ്ട് ഇവയെ പെട്ടെന്നു ശ്രദ്ധയിൽപ്പെടുകയില്ല. ചിറകുകളിലെ ഇരുവശവും വെളുപ്പും നടുക്ക് കറുപ്പും നിറങ്ങളോടുകൂടിയ പൊട്ടുകളും (pterostigma) കുറുവാലിന്റെ പ്രത്യേക ആകൃതിയും ഇവയെ മറ്റു ചേരാചിറകൻ തുമ്പികളിൽനിന്നും തിരിച്ചറിയാൻ സഹായിക്കും. പ്രായപൂർത്തിയായ ആൺതുമ്പികൾക്ക് ഇളം നീലനിറമാണെങ്കിലും ചെറുപ്പത്തിൽ അവയ്ക്ക് പെൺതുമ്പികളെപ്പോലെ മങ്ങിയ തവിട്ടു നിറമാണ്.[3][4][5][6]
ഫ്രെസർ ഇവയെ ഇന്ത്യയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രമാണ് കണ്ടെത്തിയത്.[3] എന്നാൽ പിന്നീട് മിത്ര ഇവയെ ബിഹാർ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും[1] ആഷിശ് ടിപിൾ മഹാരാഷ്ട്രയിലും കണ്ടെത്തി.[7]
2011 ൽ കെ. ജി. എമിലിയാമ്മയും മുഹമ്മദ് ജാഫർ പലോട്ടും ഇവയെ കോഴിക്കോട് ജില്ലയിലെ നരയംകുളം എന്ന ഗ്രാമത്തിൽ കണ്ടെത്തി.[8] ദക്ഷിണേന്ത്യയിലെ ഇവയുടെ സാന്നിധ്യത്തിന്റെ ആദ്യ തെളിവായിരുന്നു അത്.
{{cite journal}}
: Unknown parameter |authors=
ignored (help)
{{cite journal}}
: Unknown parameter |authors=
ignored (help)