Chlorogomphus xanthoptera | |
---|---|
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. fraseri
|
Binomial name | |
Acrogomphus fraseri Laidlaw, 1925
|
കേരളത്തിൽ കാണപ്പെടുന്ന കടുവത്തുമ്പി കുടുംബത്തിൽപ്പെട്ട കല്ലൻതുമ്പിയിനമാണ് പൊക്കൻ കടുവ (Acrogomphus fraseri).[2] വളരെ വിദഗ്ദ്ധമായി അരുവികളുടെ തൊട്ട് മുകളിലൂടെ മുന്നോട്ടും പിന്നോട്ടും പറക്കുവാൻ കഴിവുള്ള കടുവാത്തുമ്പി. ഉദരത്തിലെ വളയങ്ങളും പൊട്ടുകളും ചെറുവാലുകളുടെ ആകൃതിയും ഇവയെ മറ്റു തുമ്പികളിൽ നിന്നും തിരിച്ചറിയുവാൻ സഹായിക്കുന്നു. പശ്ചിമഘട്ടത്തിലെ ഉയർന്ന വനമേഖലകളിൽ മാത്രം അപൂർവ്വമായി കാണപ്പെടുന്ന വലിയ കല്ലൻ തുമ്പി. ഒഴുക്കുള്ള അരുവികളിലും പുഴകളിലും കാണപ്പെടുന്നു. 900 മീറ്ററിലധികം ഉയരമുള്ള പ്രദേശങ്ങളിലാണ് ഈ തുമ്പിയെ കണ്ടുവരുന്നത്. കണ്ണുകൾക്ക് ഇളം നീല കലർന്ന പച്ച നിറമാണ്. കറുത്ത നിറത്തിലുള്ള ഉരസ്സിൽ മഞ്ഞ വരകളുണ്ട്. സുതാര്യമായ ചിറകുകളിൽ മഞ്ഞ കലർന്ന സ്വർണ്ണ നിറമോ ഇളം തവിട്ട് നിറമോ കാണാം. ഉദരത്തിൽ മഞ്ഞ നിറത്തിലുള്ള ചെറിയ പൊട്ടുകളുണ്ട്. ഉദരത്തിന്റെ ഏഴാം ഖണ്ഡത്തിൽ വലിയ മഞ്ഞ വളയവും എട്ടാം ഖണ്ഡത്തിൽ വശങ്ങളിലായി ചെറിയ പൊട്ടുമുണ്ട്. ചെറുവാലുകൾ വില്ലുപോലെ ഉള്ളിലേക്ക് വളഞ്ഞിരിക്കുന്നതാണ്. പെൺതുമ്പികൾ കാഴ്ചയിൽ ആൺതുമ്പികളെപ്പോലെയാണ്. വളരെ ഉയരത്തിൽ കൂട്ടമായി പറക്കുന്ന ആൺതുമ്പികൾ അപൂർവ്വമായാണ്. താഴേയ്ക്ക് വരുന്നത്. ഉയരമുള്ള മരത്തിന്റെ ഉണങ്ങിയ ചില്ലകളിലാണ് സാധാരണ ഇവ വിശ്രമിയ്ക്കുന്നത്. ഒഴുക്കുള്ള കാട്ടരുവികളിൽ ചെടികളാൽ മൂടപ്പെട്ട ഭാഗങ്ങളിലാണ് ഇവ മുട്ടയിടുന്നത്.[3][1][4]
{{cite journal}}
: Unknown parameter |authors=
ignored (help)