ഫ്രേസർസ് ഹിൽ Fraser's Hill | |
---|---|
Hill station | |
Bukit Fraser | |
Coordinates: 3°42′50.4″N 101°44′6″E / 3.714000°N 101.73500°E | |
Country | ![]() |
State | ![]() |
Establishment | 1922 |
സമയമേഖല | UTC+8 (MST) |
• Summer (DST) | Not observed |
Postcode | 49xxx |
വെബ്സൈറ്റ് | mdraub.gov.my |
മലേഷ്യയിലെ പഹാങ്ങിലുള്ള റൗബ് ജില്ലയിലെ ടിതിവാംഗ്സ റിഡ്ജിൽ സ്ഥിതിചെയ്യുന്ന ഒരു ഹിൽ റിസോർട്ടാണ് ഫ്രേസർസ് ഹിൽ (Malay: Bukit Fraser, ചൈനീസ്: 福隆 港).
ഉയർന്ന ജൈവവൈവിധ്യമുള്ള മലേഷ്യയിലെ ഏതാനും വനപ്രദേശങ്ങളിലൊന്നാണ് ഈ സ്ഥലം.[1] 1897-ൽ സസ്യശാസ്ത്രജ്ഞൻ എച്ച്. എൻ. റിഡ്ലിയാണ് ആദ്യമായി തിരിച്ചറിഞ്ഞത്.[2]
സ്കോട്ടിഷ് പയനിയർ ലൂയീസ് ജെയിംസ് ഫ്രേസർ എന്ന പേരിൽ നിന്നാണ് ഫ്രെസർസ് ഹിൽ എന്ന പേര് ഉണ്ടായത്.[3][4] ബ്രിട്ടീഷ് സൈന്യം ടിതിവാങ്സ റേഞ്ച് പര്യവേക്ഷണം നടത്തിയില്ല. അതിനാൽ ഫ്രേസർ സ്വർണ്ണത്തിലോ മറ്റ് വിലയേറിയ ലോഹ വസ്തുക്കളുടെയോ സാന്നിദ്ധ്യം കണ്ടെത്തുന്നതിനായി ഗൈഡുകളെയും കൂലികളെയും ഉപരിതലത്തിലേക്ക് പര്യവേക്ഷണത്തിനായി നിയമിച്ചു. ഏറ്റവും മുകളിൽ ചരിത്രാതീത കാലത്തെ പായൽ പിടിച്ച വൃക്ഷങ്ങളും പന്നൽച്ചെടികളും നിറഞ്ഞ ഒരു പുരാതന വനം കണ്ടു. മേഘ പാളികൾ നിരന്തരം ഇതിനെ ഈർപ്പമുള്ളതാക്കുന്നു. സമ്പന്നമായ ടിൻ നിക്ഷേപങ്ങളെ അദ്ദേഹം കണ്ടെത്തി. ഇതു ഖനനം ചെയ്യാനായി ചൈനീസ് തൊഴിലാളികളെയും നിയമിച്ചു. ഏറ്റവും അടുത്തുള്ള പട്ടണമായ റോബിലേക്ക് ദി ഗ്യാപ്പ് വഴി ടിൻ അയിര് കോവർ കഴുതകൾക്ക് കൊണ്ടുപോകുന്നതിന് കുത്തനെയുള്ള ഒരു ട്രാക്ക് നിർമ്മിക്കപ്പെട്ടു. തൊഴിലാളികളുടെ ക്യാമ്പിൽ ചൂതാട്ടവും കറുപ്പ് ഗുഹയും ഫ്രേസർ പ്രവർത്തിപ്പിച്ചു. അതിലൂടെ തന്റെ കൂലികൾക്ക് ലഭിക്കുന്ന വേതനത്തിൽ നിന്നും ഫ്രേസർ രണ്ടാം പ്രാവശ്യവും ലാഭം നേടി.
25 വർഷത്തിനുശേഷം പിന്തുടരാനാവാത്ത വിധം ഫ്രേസർ അപ്രത്യക്ഷനായി. 1917-ൽ സിംഗപ്പൂർ ബിഷപ്പായിരുന്ന സി. ജെ. ഫെർഗൂസൺ-ഡേവി ഫ്രേസറിൻറെ സൈറ്റ് തിരയുന്നതിനായി ഗ്യാപ്പ് വഴി ഒരു ട്രക്കിങ് നടത്തി. എങ്കിലും അദ്ദേഹത്തിന് ഫ്രേസറിനെ കണ്ടെത്താനായില്ല. എന്നാൽ താഴ്ന്ന പ്രദേശങ്ങളിലെ ചൂടിൽ നിന്നും പിൻവാങ്ങിയിട്ടുള്ള ഈ സ്ഥലം ഒരു ഹിൽ സ്റ്റേഷനു പറ്റിയ ഒന്നാണെന്ന് റിപ്പോർട്ട് ചെയ്തു.[5] 1919-ൽ, ഗാപ്പിൽ നിന്ന് ഹിൽസ്റ്റേഷനിലേക്കുള്ള റോഡുപണി ആരംഭിച്ചു. 1922 ഓടെ ഫ്രേസർസ് ഹിൽ എന്നു പേരിട്ട ഹിൽസ്റ്റേഷൻ സന്ദർശകർക്കായി തുറന്നു കൊടുത്തു. 140 ഹെക്ടറോളം ഉള്ള ഈ ഹിൽ സ്റ്റേഷനിൽ 50 കി.മീ. വന പാതകൾ ഉണ്ടായിരുന്നു.
1927-ലെ ബ്രിട്ടീഷ് മലയ കൈയ്യെഴുത്തുപ്രതി (ഹാൻഡ്ബുക്ക് ടു ബ്രിട്ടീഷ് മലയ) സർക്കാർ ഉദ്യോഗസ്ഥരുടെ ഉപയോഗത്തിനായി ഒമ്പത് ബംഗ്ലാവുകൾ, സ്ത്രീകൾക്കും വിമുക്തഭടന്മാർക്കും വേണ്ടി റെഡ് ക്രോസ് സഹായത്തോടെ നിർമ്മിച്ച 4 വീടുകൾ, 3 സ്വകാര്യ വീടുകൾ, ഒരു രാജ്യ ക്ലബ്, ഒരു ഗോൾഫ് കോഴ്സ്, ജലവിതരണം, പോസ്റ്റ് ഓഫീസ് എന്നിവയും ഇവിടെ ഉണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.[3]
1951-ൽ മലയൻ അടിയന്തരാവസ്ഥക്കാലത്ത് കമ്യൂണിസ്റ്റ് ഗറില്ലകൾ നടത്തിയ രാഷ്ടീയക്കൊലപാതകത്തിൽ മലയയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ഹെൻറി ഗർണി ഫ്രെൻസർ ഹില്ലിന് സമീപം കൊല്ലപ്പെട്ടു.[6]
കെട്ടിടങ്ങളും ഗോൾഫ് കോഴ്സുകളുമൊക്കെയായി 1970 കളിലാണ് മറ്റൊരു വികസനം നടന്നത്.[7] പരിസ്ഥിതിക്കുണ്ടാകുന്ന വർദ്ധിച്ചു വരുന്ന പ്രത്യാഘാതങ്ങൾ നേരിടുന്നതിന്റെ തെളിവുകളാണ് മലേഷ്യയിലെ ഏറ്റവും വലിയ റിസോർട്ടായ കാമറൂൺ ഹൈലാൻഡ്സിലെ ഹിൽറിസോർട്ടുകൾ. 2010-ൽ പഹംഗ് സംസ്ഥാന സർക്കാർ ഫ്രേസർസ് ഹില്ലിൽ വിർജിൻ വനത്തെ കൂടുതൽ വികസിപ്പിച്ചെടുത്തു.[8] 1960 കളിൽ മലയ, സിംഗപ്പൂർ എന്നിവിടങ്ങളിലെ ബ്രിട്ടീഷ് സേനകൾക്കുവേണ്ടി NAAFI (നേവി ആർമിയും വ്യോമസേനയും) മേൽനോട്ടത്തിൽ നടത്തിയിരുന്ന ഒരു വിശ്രമ കേന്ദ്രം ഫ്രേസേർസ് ഹില്ലിൽ ഉണ്ടായിരുന്നു. താമസസ്ഥലത്തിനടുത്ത് സേനയിൽ നിന്നുള്ള സന്നദ്ധപ്രവർത്തകർ നിർമ്മിച്ച ഒരു നീന്തൽക്കുളവും ഒരു ടെന്നീസ് കോർട്ടും പ്രവർത്തിക്കുന്നുണ്ട്.