Pseudagrion indicum | |
---|---|
ആൺതുമ്പി | |
ഇണചേരുന്നു | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Pseudagrion
|
Species: | P. indicum
|
Binomial name | |
Pseudagrion indicum Fraser, 1924
|
ശരീരത്തിന് ഇളം നീല നിറവും ഉരസ്സിന് മുകൾഭാഗം മഞ്ഞ കലർന്ന ഇളം പച്ച നിറവും അതിൽ കറുത്ത വരകളുമുള്ള നിലത്തൻ കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് മഞ്ഞ വരയൻ പൂത്താലി (ശാസ്ത്രീയനാമം: Pseudagrion indicum).[2][1]
നീലച്ചുട്ടിയോട് സാമ്യമുണ്ടെങ്കിലും വലിപ്പക്കൂടുതൽ കൊണ്ടും ഉരസ്സിന് മുകൾ ഭാഗത്തെ നിറങ്ങൾ കൊണ്ടും ഇവയെ പ്രത്യേകം തിരിച്ചറിയാൻ കഴിയും. പശ്ചിമഘട്ടത്തിലെ സ്ഥാനീയത്തുമ്പിയായ ഇവ തെക്കൻ കേരളത്തിൽ സാധാരണമാണ്. വനപ്രദേശങ്ങളിലെ തടാകങ്ങളിലും അരുവികളിലും നാട്ടിൻ പ്രദേശങ്ങളിലെ പുഴകളിലും തോടുകളിലും ഇവ കാണപ്പെടുന്നു. കണ്ണുകൾക്ക് ഇളം പച്ച നിറവും മുകൾ ഭാഗത്തായി കറുത്ത തൊപ്പിയുമുണ്ട്. ഇളം പച്ച കലർന്ന മഞ്ഞ വരയുള്ള ഉരസ്സിന് മുകൾ ഭാഗത്ത് കറുപ്പുനിറമാണ്. ഇവ ചിലപ്പോൾ കറുപ്പിൽ ഓറഞ്ച് നിറമുള്ള വരകളോടു കൂടിയും കാണപ്പെടുന്നു. ഉരസ്സിന്റെ പകുതിക്കു താഴെ ഇളം നീല നിറമാണ്. ചിറകിനോടു ചേരുന്ന വശങ്ങളിലായി നീളത്തിലുള്ള രണ്ടു കറുത്ത കലകളും കാണാം. കറുപ്പു നിറമുള്ള കാലുകളുടെ അകവശം ഇളം നീലയാണ്. ഉദരത്തിന്റെ അടിവശം ഇളം നീലയും മുകൾ ഭാഗം കറുത്ത നിറവുമാണ്. ഖണ്ഡങ്ങൾക്കിടയിൽ ഇളം നീല വളയങ്ങളുമുണ്ട്. സുതാര്യമാണ് ഇവയുടെ ചിറകുകൾ.[1][3][4][5][6]
{{cite journal}}
: Unknown parameter |authors=
ignored (help)