മഞ്ഞക്കാലി പാൽത്തുമ്പി Yellow Bush Dart | |
---|---|
ആൺതുമ്പി | |
പെൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | C. marginipes
|
Binomial name | |
Copera marginipes (Rambur, 1842)
| |
Synonyms | |
|
പാൽത്തുമ്പി കുടുംബത്തിൽ ഉള്ള വളരെ നീണ്ടു നേർത്ത ശരീരമുള്ള ഒരിനം സൂചിത്തുമ്പിയാണ് മഞ്ഞക്കാലി പാൽത്തുമ്പി - Yellow Bush Dart. (ശാസ്ത്രീയനാമം:-Copera marginipes).[2][1][3] ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങൾ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളായ ബ്രൂണൈ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, നേപ്പാൾ, മ്യാന്മാർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്ലന്റ്, വിയറ്റ്നാം എന്നിവിടങ്ങൾ ഇവയുടെ സഹജമായ വാസമേഖലകളാണ്.[1]
ശരീരത്തിൽ മഞ്ഞ വരകളും ഉരസ്സിന് പിച്ചള നിറം കലർന്ന കറുപ്പു നിറവുമാണ്. ഇവയുടെ നീണ്ടു നേർത്ത വാൽ കറുപ്പു നിറമാണ്. വാലിൽ വെള്ളക്കുത്തുകളും അറ്റത്തായി വെള്ള പൊട്ടും കാണപ്പെടുന്നു. പെൺതുമ്പികൾക്ക് ആൺതുമ്പികളോട് സാദൃശ്യമുണ്ടെങ്കിലും അവയെ അപേക്ഷിച്ച് ഭംഗി കുറവാണ്. ഇടനാട്ടിലും വന മേഖലകളിലും ഇവയെ കാണാം. ചതുപ്പുപ്രദേശങ്ങളാണ് ഇവയുടെ വിഹാരമേഖല.[1][4][5][6][7]
ചെങ്കാലി പാൽത്തുമ്പിയിൽനിന്നും ഇതിനെ വേർതിരിക്കുന്നത് കുറുവാലുകളുടെ വലിപ്പവും രൂപവും നോക്കിയാണ്. ആൺതുമ്പിയുടെ മുകളിലത്തെ കുറുവാലുകൾക്ക് ഉദരത്തിലെ പത്താം ഖണ്ഡത്തിന്റെ പകുതി നീളമേ ഉണ്ടാകൂ. താഴത്തെ കുറുവാലുകൾക്കാകട്ടെ ഇവയുടെ നാലിരട്ടിയെങ്ങിലും നീളമുണ്ടാകും. എന്നാൽ ചെങ്കാലി പാൽത്തുമ്പിയുടെ മുകളിലത്തെ കുറുവാലുകൾക്ക് ഉദരത്തിലെ പത്താം ഖണ്ഡത്തിന്റെ അത്രയുംതന്നെ നീളമുണ്ടാകും. താഴത്തെ കുറുവാലുകൾക്കാകട്ടെ ഇവയുടെ ഇരട്ടിനീളവും.[4]
{{cite journal}}
: Unknown parameter |authors=
ignored (help)