Western golden dartlet | |
---|---|
male | |
female | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Order: | Odonata |
Suborder: | Zygoptera |
Family: | Coenagrionidae |
Genus: | Ischnura |
Species: | I. rubilio
|
Binomial name | |
Ischnura rubilio Selys, 1876
| |
Synonyms | |
|
പാടത്തും നനവുള്ള പറമ്പുകളിലും കാണപ്പെടുന്ന നിലത്തൻ കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് മഞ്ഞപ്പുൽ മാണിക്യൻ - Western Golden Dartlet (ശാസ്ത്രീയനാമം:- Ischnura rubilio).[1]
ചെറുചെടികൾക്കും പുല്ലുകൾക്കുമിടയിലൂടെ നിലംപറ്റിയാണ് ഇവ സാധാരണയായി പറക്കുന്നത്. ആൺതുമ്പികളിൽ ഇലപ്പച്ച നിറത്തിലുള്ള ഉരസ്സും അതിൽ കറുത്തവരകളും കാണാം. ഇവയുടെ മഞ്ഞ വാലിന്റെ അഗ്രഭാഗത്തായി ഇളംനീലപ്പൊട്ടുകളും കാണപ്പെടുന്നു. പെൺതുമ്പികൾക്ക് ആൺതുമ്പികളോട് സാദൃശ്യമുണ്ടെങ്കിലും ശോഭ കുറവാണ്. ഇവയുടെ വാലിൽ കുത്തുകളും കറുത്തവരയും ഉണ്ട്. എന്നാൽ ആൺതുമ്പികളിലേതു പോലെ വാലിന്റെ അഗ്രത്തിൽ നീലപ്പൊട്ടുകൾ കാണപ്പെടുന്നില്ല.[2][3][4]
ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക, ചൈന, മ്യാന്മാർ, വിയറ്റ്നാം, ഭൂട്ടാൻ, തായ്‌ലന്റ്, ഫിലിപ്പീൻസ്, ജപ്പാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ആസ്ത്രേലിയയിൽ കാണപ്പെടുന്ന Ischnura aurora എന്ന തുമ്പിയുടെ ഉപവർഗമായി കണക്കാക്കിയിരുന്നു.[5] എന്നാൽ ഇവരണ്ടും തമ്മിൽ വ്യത്യാസമുണ്ടെന്ന് കണ്ടെത്തി.[6]
{{cite journal}}
: Unknown parameter |authors=
ignored (help)