മലമുത്തൻ തുമ്പികൾ

മലമുത്തൻ തുമ്പികൾ - Chlorogomphus
Female of Chlorogomphus brunneus brunneus. Exhibit in the National Museum of Nature and Science, Tokyo, Japan.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Chlorogomphidae

കല്ലൻതുമ്പികളിലെ ഒരു കുടുംബമാണ് മലമുത്തൻ തുമ്പികൾ (Chlorogomphidae)[1]

വിവരണം

[തിരുത്തുക]

കറുത്ത നിറത്തിലുള്ള ശരീരത്തിൽ തിളങ്ങുന്ന മഞ്ഞ പുള്ളികൾ ഉള്ള വലിയ തുമ്പികളാണ് മലമുത്തന്മാർ.   ഉദരത്തിന് ശരാശരി 50 -55 mm വരെ വലുപ്പമുണ്ടായിരിക്കും.  ഇംഗ്ലീഷിൽ Mountain Hawks എന്നാണ് ഈ തുമ്പി കുടുംബത്തിന്റെ പേര്. പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ ഉയർന്ന മലമ്പ്രദേശങ്ങളിലാണ് (3000 അടിയോ അതിന് മുകളിലോ) ഈ തുമ്പികളെ പൊതുവെ കാണാറുള്ളത്.  അപൂർവ്വമായി മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഈ തുമ്പികളെക്കുറിച്ച് പരിമിതമായ അറിവുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്[2].

പതഞ്ഞൊഴുകുന്ന കാട്ടരുവികളാണ് മലമുത്തൻ തുമ്പികളുടെ പ്രജനനകേന്ദ്രങ്ങൾ. അരുവികളിലെ ചെറിയ വെള്ളച്ചാട്ടങ്ങളുടെ അടിയിലായി മണലിൽ ആഴത്തിൽ കുഴികളുണ്ടാക്കി അതിലാണ് മലമുത്തന്മാരുടെ ലാർവ്വകൾ താമസിക്കുന്നത്. മറ്റ് തുമ്പികളിൽ നിന്നും വ്യത്യസ്തമായി മലമുത്തന്മാരിലെ ആൺതുമ്പികൾ ഇണ ചേർന്ന് കഴിഞ്ഞാൽ പെൺതുമ്പികളെ അനുഗമിക്കാറില്ല[3].

ഈ കുടുംബത്തിൽ Chlorogomphus എന്ന ഒരു ജീനസ് മാത്രമാണുള്ളത്.  ഇന്ത്യയിൽത്തന്നെ ഈ ഒരു ജീനസ് മാത്രമാണ് ഈ കുടുംബത്തിൽ ഉള്ളത്. ഇന്ത്യയിൽ ഒട്ടാകെ 12 സ്പീഷീസുകൾ ഈ കുടുംബത്തിൽ ഉണ്ടെങ്കിലും നീലഗിരി മലമുത്തൻ (Chlorogomphus campioni), ആനമല മലമുത്തൻ (Chlorogomphus xanthoptera) എന്നീ രണ്ട് സ്പീഷീസുകൾ മാത്രമാണ് കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇവ രണ്ടും പശ്ചിമഘട്ടത്തിലെ സ്ഥാനീയ തുമ്പികളാണ്[4].

അവലംബം

[തിരുത്തുക]
  1. Martin Schorr; Martin Lindeboom; Dennis Paulson. "World Odonata List". University of Puget Sound. Archived from the original on 2010-10-28. Retrieved 11 August 2010.
  2. C FC Lt. Fraser (1934). The Fauna of British India, including Ceylon and Burma, Odonata Vol. II. Red Lion Court, Fleet Street, London: Taylor and Francis.
  3. K.A., Subramanian; K.G., Emiliyamma; R., Babu; C., Radhakrishnan; S.S., Talmale (2018). Atlas of Odonata (Insecta) of the Western Ghats, India. Zoological Survey of India. pp. 255–256. ISBN 9788181714954.
  4. Kalkman, V. J.; Babu, R.; Bedjanič, M.; Conniff, K.; Gyeltshenf, T.; Khan, M. K.; Subramanian, K. A.; Zia, A.; Orr, A. G. (2020-09-08). "Checklist of the dragonflies and damselflies (Insecta: Odonata) of Bangladesh, Bhutan, India, Nepal, Pakistan and Sri Lanka". Zootaxa. Magnolia Press, Auckland, New Zealand. 4849: 001–084. doi:10.11646/zootaxa.4849.1.1. ISBN 978-1-77688-047-8. ISSN 1175-5334.