മുകുന്ദ് നായക് | |
---|---|
ജനനം | മുകുന്ദ് നായക് 15 ഒക്ടോബർ 1949 |
വിദ്യാഭ്യാസം | B.A., ദിയോഘർ വിദ്യാപിഠം |
തൊഴിൽ | നാടോടി ഗായകൻ, ഗാനരചയിതാവ്, നർത്തകൻ |
സജീവ കാലം | 1974–present |
അറിയപ്പെടുന്നത് | നാഗ്പുരി നാടോടി സംഗീതം |
ജീവിതപങ്കാളി(കൾ) | ശ്രീമതി. ദ്രോപതി ദേവി. |
കുട്ടികൾ |
|
പുരസ്കാരങ്ങൾ |
|
ഒരു ഇന്ത്യൻ കലാകാരനാണ് മുകുന്ദ് നായക് (ജനനം: 1949). നാടോടി ഗായകനും ഗാനരചയിതാവും നർത്തകനുമായ അദ്ദേഹം നാഗ്പുരി നാടോടി നൃത്തം ഝുമൈറിന്റെ വക്താവുകൂടിയാണ്.[1][2] പത്മശ്രീ, സംഗീത നാടക് അക്കാദമി അവാർഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചിരുന്നു.[3][4][5][6][7]
1949 ൽ ബീഹാറിലെ (ഇപ്പോൾ ഝാർഖണ്ഡ്) സിംദേഗ ജില്ലയിലെ ബോക്ബ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. പരമ്പരാഗതമായി സംഗീതജ്ഞരായ ഗാസി സമുദായത്തിലെ ഒരു കുടുംബത്തിൽ പെട്ടയാളാണ് അദ്ദേഹം. ദിയോഘർ വിദ്യാപിഠത്തിൽ നിന്ന് അദ്ദേഹം ബിരുദം നേടി.[1][2][8]
പരമ്പരാഗത നാടോടി കലകൾ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ മുകുന്ദ് നായക് ഭാരത് നായക്, ഭവ്യനായക്, പ്രഫുൽ കുമാർ റായ്, ലാൽ രൺവീർ നാഥ് ഷാഹ്ദിയോ, ക്ഷിതിജ് കുമാർ തുടങ്ങിയ സാംസ്കാരിക പ്രവർത്തകരുമായി പൊതുസ്ഥലങ്ങളിൽ ഗാനങ്ങൾ അവതരിപ്പിക്കാൻ തുടങ്ങിയിരുന്നു. 1974 ൽ അദ്ദേഹം ആകാശവാണിയിൽ അവതാരകനായി ചേർന്നു. റാഞ്ചിയിലെ ജഗനാഥപൂർ മേളയിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ അവതരണം. 1980 ൽ റാഞ്ചി സർവകലാശാലയിൽ പ്രാദേശിക, ഗോത്ര ഭാഷാ വിഭാഗം രൂപീകരിച്ചപ്പോൾ അദ്ദേഹം സർവകലാശാലയുമായി ബന്ധപ്പെട്ടു. 1981 ൽ ദക്ഷിണ ബീഹാറിലെ കരം സംഗീതത്തെക്കുറിച്ച് ഡോ. കരോൾ മെറി ബേബി ഗവേഷകയുമായി ബന്ധപ്പെടുകയും അദ്ദേഹത്തിന് അവരുമായി പ്രവർത്തിക്കാൻ അവസരം ലഭിക്കുകയും ചെയ്തു. 1988 ൽ, ഹോങ്കോംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി പ്രൊമോഷൻ ഓഫ് ചൈനീസ് കൾച്ചറിന്റെ മൂന്നാമത്തെ "ഹോങ്കോംഗ് ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവലിൽ" അദ്ദേഹത്തിന്റെ ട്രൂപ്പ് അവതരിപ്പിച്ചു. നാഗ്പുരി സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി 1985 ൽ അദ്ദേഹം "കുഞ്ച്ബാൻ" എന്ന സംഘടന സ്ഥാപിച്ചു. കുഞ്ച്ബാൻ നാഗ്പുരി സംസ്കാരത്തെ പ്രത്യേകിച്ച് നാഗ്പുരി ഝുമൈർ പ്രോത്സാഹിപ്പിക്കുന്നു.[1]