മേഘവർണ്ണൻ | |
---|---|
ആൺതുമ്പി | |
പെൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. laidlawi
|
Binomial name | |
Calocypha laidlawi (Fraser, 1924)
| |
Synonyms | |
Rhinocypha laidlawi Fraser, 1924 |
വളരെ ഭംഗിയുള്ളതും അപൂർവ്വവുമായ നീർരത്നം കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് മേഘവർണ്ണൻ - Myristica Sapphire (ശാസ്ത്രീയനാമം: Calocypha laidlawi)[2][1]. കർണ്ണാടകത്തിലും കേരളത്തിലും മാത്രമാണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടിട്ടുള്ളത്[1].
ആൺ തുമ്പിയുടെ മുഖത്ത് കറുത്ത വരകളും ചുവന്ന പൊട്ടുകളും കാണാം. കണ്ണുകളുടെ മുകൾഭാഗം കറുപ്പും താഴെ തവിട്ടു നിറവുമാണ്. ശരീരത്തിൽ കടുംനിറത്തിലുള്ള ആകാശനീലയും കറുത്ത വരകളുമുണ്ട്. കാലുകളുടെ ആദ്യത്തെ മൂന്നു ഖണ്ഡങ്ങൾ കറുപ്പും ബാക്കിയുള്ളവ വെളുപ്പുമാണ്. ചിറകുകൾ സുതാര്യവും അറ്റത്തു കറുത്ത നിറത്തോടു കൂടിയവയുമാണ്. പെൺതുമ്പികൾ കറുത്ത വരകളോടു കൂടിയ നീലനിറത്തിലുള്ളവയാണ്. മുൻചിറകുകൾ പൂർണ്ണമായും സുതാര്യമായവയാണ്[3][4][5][6].
വനപ്രദേശങ്ങളിലെ മിറിസ്റ്റിക്ക ചതുപ്പുകളോടു ചേർന്നുള്ള അരുവികളുടെ തീരത്താണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്. നിഴൽപ്രദേശങ്ങളെ കൂടുതൽ ഇഷ്ടപ്പെടുന്നവ ഇവ ജലമാധ്യത്തിൽ പൊങ്ങിനിൽക്കുന്നതോ പുഴയിലേക്കു ചാഞ്ഞുനിൽക്കുന്നതോ ആയ കമ്പുകളിലാണ് മിക്കവാറും ഇരിക്കാറ്[1][4]. കേരളത്തിൽ തട്ടേക്കാട്, കല്ലാർ, വിതുര, ആനക്കുളം എന്നിവിടങ്ങളിൽ ഇതിനെ കണ്ടിട്ടുണ്ട്[5][6].
{{cite journal}}
: Unknown parameter |authors=
ignored (help)