Ramdas Madhava Pai രാംദാസ് പൈ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യക്കാരൻ |
കലാലയം | |
തൊഴിൽ | ചൻസലർ, മണിപ്പാൽ അകാദമി ഓഫ് ഹൈയർ എജ്യൂക്കേഷൻ |
ജീവിതപങ്കാളി(കൾ) | സുധ |
കുട്ടികൾ | 3 |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ |
ഒരു ഇന്ത്യൻ ആരോഗ്യ അഡ്മിനിസ്ട്രേറ്ററും മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷനിൽ നിലവിലുള്ള ചാൻസലറുമാണ് മണിപ്പാൽ വിദ്യാഭ്യാസ, മെഡിക്കൽ ഗ്രൂപ്പ് ചെയർമാനുമായ രാംദാസ് മാധവ പൈ (ജനനം: സെപ്റ്റംബർ 17, 1935).
1958 ൽ കർണാടക് സർവകലാശാലയിൽ നിന്ന് എംബിബിഎസ് ബിരുദം നേടി. [1] അദ്ദേഹം പിന്നീട് ടെമ്പിൾ യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റർ ഓഫ് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ നേടി.
1961 ൽ മണിപ്പാലിലേക്ക് മടങ്ങിയ അദ്ദേഹം കസ്തൂർബ മെഡിക്കൽ കോളേജിന്റെ അധ്യാപന ആശുപത്രിയായ കസ്തൂർബ ഹോസ്പിറ്റലിന്റെ അഡ്മിനിസ്ട്രേറ്ററായി. 1979 ൽ പിതാവ് ടിഎംഎ പൈയുടെ മരണശേഷം അദ്ദേഹം ഗ്രൂപ്പിന്റെ തലവനായി. പിന്നീട് മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷന്റെ ചാൻസലറും [2] മണിപ്പാൽ വിദ്യാഭ്യാസ, മെഡിക്കൽ ഗ്രൂപ്പ് ചെയർമാനുമായി ചുമതലയേറ്റു. [3]സിക്കിം മണിപ്പാൽ സർവകലാശാലയുടെ പ്രോ ചാൻസലറും ആണ് അദ്ദേഹം. [4] കൂടാതെ ടി.എ പൈ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റും [1] മണിപ്പാലിലെ മണിപ്പാൽ അക്കാദമി ഓഫ് ജനറൽ എജ്യൂക്കേഷൻ ചാൻസലറുമാണ്.
അദ്ദേഹത്തിന്റെ പരിശ്രമഫലമായി 1993 ൽ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ മണിപ്പാൽ അക്കാദമി ഓഫ് ഹൈയർ എജ്യൂക്കേഷനെ ഒരു ഡീമിഡ് യൂണിവേഴ്സിറ്റിയുടെ പദവി നൽകി. [5] അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മണിപ്പാൽ വിദ്യാഭ്യാസ-മെഡിക്കൽ ഗ്രൂപ്പിന് എക്‌സ്‌പോണൻഷ്യൽ വളർച്ചയാണ് ഉണ്ടായത്. [6]
അസം യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് കൗൺസിൽ, മംഗലാപുരം യൂണിവേഴ്‌സിറ്റി അക്കാദമിക് സെനറ്റ് , നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ എന്നിവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട് .
2000 ൽ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി അദ്ദേഹത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആറ് അംഗ ഉപദേശക സമിതിയിലേക്ക് നാമനിർദേശം ചെയ്തു. [7]
യൂണിവേഴ്സിറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ 2001 ൽ പൈ മണിപ്പാൽ ഫൗണ്ടേഷൻ സ്ഥാപിച്ചു. [8]
മണിപ്പാൽ ഗ്രൂപ്പിനെ നിയന്ത്രിക്കുന്ന വിദ്യാഭ്യാസ വിദഗ്ധനും ആരോഗ്യ സംരക്ഷണവിശാരദനുമായ രഞ്ജൻ പൈ അദ്ദെഹത്തിന്റെ മകനാണ്.
വിദ്യാഭ്യാസത്തിന് പൈയുടെ സംഭാവനകൾ ദേശീയമായും അന്തർദ്ദേശീയമായും അംഗീകരിക്കപ്പെട്ടിരിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, ബിസിനസ്സ്, കമ്മ്യൂണിറ്റി സേവനം എന്നിവയിൽ അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച് നിരവധി അവാർഡുകളും ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.