വടക്കൻ നഖവാലൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | O. malabarensis
|
Binomial name | |
Onychogomphus malabarensis (Fraser,1924)
| |
Synonyms | |
Lamelligomphus malabarensis Fraser,1924 |
കടുവാത്തുമ്പികൾ എന്ന തുമ്പി കുടുംബത്തിൽപ്പെട്ട ഒരു അത്യപൂർവ്വ തുമ്പിയാണ് വടക്കൻ നഖവാലൻ. Onychogomphus malabarensis[2] എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഈ തുമ്പിയുടെ പെൺതുമ്പിയെ മാത്രമാണ് ഇതുവരെ കണ്ടെത്താനായിട്ടുള്ളത്. T.N. Hearsey എന്ന ആൾ 1921ൽ പാലക്കാട് നിന്നുമാണ് ഇതിനെ കണ്ടെത്തിയത്. അതിനു ശേഷം ഇതുവരെ ഈ തുമ്പിയെ ആരും കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പശ്ചിമഘട്ടത്തിലെ ഒരു ഒരു സ്ഥാനീയ തുമ്പിയാണ് വടക്കൻ നഖവാലൻ.[3]
ശിരസ്സിന് കറുപ്പ് കലർന്ന മഞ്ഞ നിറമാണ്. ഉരസ്സിനും ഉദരത്തിനും കറുത്ത നിറമാണ്. ഉരസ്സിൽ പച്ച കലർന്ന മഞ്ഞ നിറത്തിലും ഉദരത്തിൽ മഞ്ഞ നിറത്തിലുമുള്ള പാടുകൾ കാണാം. കാലുകൾ കറുപ്പ് കലർന്ന മഞ്ഞ നിറത്തിൽ കാണപ്പെടുന്നു. മഞ്ഞ നിറത്തിലുള്ള ചെറു വാലുകൾ ചെറുതും അഗ്രം കൂർത്തതുമാണ്. ചിറകുകൾ സുതാര്യമാണ്[4].
രോമരഹിതമായ മഞ്ഞ നിറത്തിലുള്ള ശിരസ്സിന് മുകൾഭാഗവും, മൂന്നാം ഖണ്ഡത്തിലെയും ആറാം ഖണ്ഡത്തിലെയും പൊട്ടുകളും ഇവയെ നീലഗിരി നഖവാലനിൽ നിന്നും വേർതിരിച്ചറിയാൻ സഹായിക്കുന്നു. ഉരസ്സിലെ കറുത്ത വരക്ക് കുറുകെയുള്ള മഞ്ഞ വര കുറു നഖവാലൻ തുമ്പിയിൽ നിന്നും ഈ തുമ്പിയെ തിരിച്ചറിയാൻ സഹായിക്കുന്നു[4].
{{cite journal}}
: Unknown parameter |authors=
ignored (help)