ശാർദ സിൻഹ | |
---|---|
ജനനം | 1 October 1952 |
തൊഴിൽ | ഗായിക |
സജീവ കാലം | 1980–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ഡോ. ബ്രജ്‌കിഷോർ സിംഗ് |
പുരസ്കാരങ്ങൾ | പത്മ ഭൂഷൺ |
ഒരു ഇന്ത്യൻ മൈഥിലി ഭാഷാ നാടോടി ഗായികയാണ് ശാർദ സിൻഹ (1 ഒക്ടോബർ 1952). ഭോജ്പുരി, മഗാഹി ഭാഷകളിലും അവർ പാടുന്നു. ഛത് പൂജ പ്രമേയമായ "ഹോ ദിനനാഥ്" എന്ന ഗാനത്തിന്റെ മൈഥിലി പതിപ്പിന്റെപേരിൽ അവർ അറിയപ്പെടുന്നു. 2018 ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സിൻഹയ്ക്ക് ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ അവാർഡായ പത്മഭൂഷൺ ലഭിച്ചു.[2][3] 2015 ൽ സംഗീതത്തിന് നൽകിയ സംഭാവനകൾക്ക് അവർക്ക് പത്മശ്രീ അവാർഡും ലഭിച്ചിരുന്നു.[4]
ബിഹാറിലെ സുപോൾ ജില്ലയിലെ ഹാലാസിലാണ് സിൻഹ ജനിച്ചത്. അവരുടെ ഭർതൃ വീട് (സസുരാൽ) ബീഹാറിലെ ബെഗുസാരായിലെ സിഹ്മ ഗ്രാമത്തിലാണ്.[1] മൈഥിലി നാടോടി ഗാനങ്ങൾ ആലപിച്ചുകൊണ്ട് അവരുടെ കരിയർ ആരംഭിച്ചു.[1] മൈഥിലി, ഭോജ്പുരി, മഗാഹി എന്നീ ഭാഷകളിലെ ഗാനങ്ങൾ സിൻഹ പാടുന്നു. പ്രയാഗ് സംഗീത സമിതി അലഹബാദിൽ ബസന്ത് മഹോത്സവ സംഘടിപ്പിച്ചു. അവിടെ വസന്തകാലത്തെ പ്രമേയമാക്കി സിൻഹ നിരവധി ഗാനങ്ങൾ അവതരിപ്പിച്ചു.[5] വസന്തത്തിന്റെ വരവ് നാടോടി ഗാനങ്ങളിലൂടെ വിവരിക്കുന്നു.[5] ദുർഗ്ഗാ പൂജ ആഘോഷവേളകളിൽ അവർ പതിവായി ഗാനങ്ങൾ അവതരിപ്പിക്കുന്നു.[6][7] മൗറീഷ്യസ് പ്രധാനമന്ത്രി നവീൻ രാംഗൂലം ബീഹാറിലെത്തിയപ്പോൾ അവർ പാടിയിരുന്നു.[8][9]
ന്യൂഡൽഹിയിൽ പ്രഗതി മൈതാനത്തിൽ 2010 ലെ ബിഹാർ ഉത്സവ് ൽ സിൻഹ പങ്കെടുത്തിരുന്നു.[10]
മൈനെ പ്യാർ കിയ (1989) എന്ന ഹിറ്റ് ചിത്രത്തിലെ "കഹെ തോ സേ സജ്‌ന", ബോളിവുഡ് ചിത്രമായ ഗാംഗ്‌സ് ഓഫ് വാസീപൂർ പാർട്ട് 2 ലെ "ടാർ ബിജ്‌ലി", ബോളിവുഡ് ചിത്രമായ ചാർഫൂട്ടിയ ചോകാരെയിലെ "കൗൻ സി നാഗാരിയ" എന്നീ ഗാനങ്ങളും സിൻഹ ആലപിച്ചു.[11]
ഛത്തിന്റെ പര്യായമായ നാടോടി ഗായിക ശാരദ സിൻഹ ഒരു ദശാബ്ദത്തിന് ശേഷം 2016-ൽ ഛത്തിൽ രണ്ട് പുതിയ ഗാനങ്ങൾ പുറത്തിറക്കി.[12] അവളുടെ അവസാനത്തെ ഭക്തിഗാന ആൽബം 2006-ൽ പുറത്തിറങ്ങി.[12]
ഗാനങ്ങളിൽ - സുപാവോ നാ മിലേ മായ്, പഹിലേ പഹിൽ ഛത്തി മയ്യാ തുടങ്ങിയ വരികൾക്കൊപ്പം - ഛത്ത് സമയത്ത് ബീഹാറിലേക്ക് വരാൻ ശാരദ ആളുകളെ പ്രേരിപ്പിക്കുന്നു.[12]കെൽവാ കേ പാട് പർ ഉഗലൻ സൂരജ് മാൽ ജാകെ ജുകെ, ഹേ ഛത്തി മയ, ഹോ ദിനനാഥ്, ബഹാംഗി ലചകത് ജായേ, റോജെ റോജെ ഉഗേല, സുന ഛത്തി മായ്, ജോഡെ ജോഡേ സുപാവ, പട്‌ന കേ ഘാട്ട് പർ എന്നിവയാണ് ഉത്സവകാലത്ത് ആലപിച്ച മറ്റ് ഛാത്ത് ഗാനങ്ങൾ.[12] പഴയതാണെങ്കിലും പാട്ടുകൾ പ്രസക്തമാണ്, എല്ലാ വർഷവും ഭക്തർ അവ വായിക്കുന്നു.[12]