സിദ്റത്തുൽ മുൻതഹ (Sidraṫ al-Munṫahā) (Arabic: سِـدْرَة الْـمُـنْـتَـهَى) ഒരു ലോട്ട് ട്രീ ആണ്.[1]അത് ഏഴാമത്തെ സ്വർഗ്ഗത്തിൻറെ അന്ത്യത്തെ സൂചിപ്പിക്കുന്നു. ഇസ്ലാമിക വിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ ഒരു സൃഷ്ടിയും കടന്നുപോകാത്ത അതിർത്തിയാണിത്. പ്രവാചകൻ മുഹമ്മദിന്റെ ഇസ്റാഅ് മിഅ്റാജ് യാത്രയിൽ അവിടേയ്ക്ക് കടക്കാൻ അനുവദനീയമായ ഒരേ ഒരാളായ മുഹമ്മദ് ജിബ്‌രീൽ മാലാഖയോടോന്നിച്ച് സിദ്റത്തുൽ മുൻതഹായിലേക്ക് യാത്ര ചെയ്തു. ഇവിടെ വച്ചാണ് അല്ലാഹു പ്രവാചകന് അഞ്ച് സമയത്തെ നമസ്കാരം നിർബന്ധമാക്കിയത് .[2]ഈ സസ്യം റാംനസി (Rhamnaceae) കുടുംബത്തിലെ അംഗമാണ്. [3]സിസിഫസ് സ്പിന ക്രിസ്റ്റി (Ziziphus spina-christi) എന്ന പേരിലുള്ള ഒരു നിത്യഹരിത വൃക്ഷമാണ് സിദ്റത്തുൽ മുൻതഹയെ പ്രതിനിധാനം ചെയ്യുന്നത്.
↑El-Sayed El-Aswad. Religion and Folk Cosmology: Scenarios of the Visible and Invisible in Rural Egypt. Praeger/Greenwood. United States: 2002. p. 84. ISBN0-89789-924-5
↑Abdullah, Yusuf Ali (1946) The Holy Qur-an: Text, Translation and Commentary, Qatar National Printing Press. p.1139,n.3814