രാഷ്ട്രീയ സ്വയം സേവക് സംഘത്തിൻറെ ഏറ്റവും ഉയർന്ന ചുമതലയാണ് സർസംഘചാലക് . ഇത് വരെ ഏഴു പേർ ആ ചുമതല വഹിച്ചിട്ടുണ്ട് . ആർ.എസ്.എസ് തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും സർസംഘചാലകിന്റെ മേൽനോട്ടത്തിലാണ് നടത്തപ്പെടുന്നത്. സർസംഘചാലകനെ തിരഞ്ഞെടുക്കുന്ന രീതിയല്ല ആർ.എസ് .എസ്സിൽ ഉള്ളത്. മറിച്ചു തന്റെ പിൻഗാമിയെ ഓരോ സർസംഘചാലകനും നിർദ്ദേശിക്കുകയാണ് പതിവ്. ആർ.എസ്.എസ്സിന്റെ ആദ്യ സർസംഘചാലക് ഡോക്ടർ ഹെഡ്ഗേവാർ ആയിരുന്നു. ഇപ്പോഴത്തെ സർസംഘചാലക് മോഹൻ ഭാഗവത് ആണ്.
ഡോക്ടർ ഹെഡ്ഗേവാർ രണ്ടു തവണ ഈ സ്ഥാനത്ത് ഇരുന്നിട്ടുണ്ട്. 1925 മുതൽ 1930-ൽ വന സത്യാഗ്രഹത്തിൻ ജയിലിലാകുന്നതു വരെ. ജയിലിൽ കിടന്ന കാലഘട്ടത്തിൽ ഡോ. പരഞ്പേ സർസംഘചാലക് ആയി. ജയിലിൽ നിന്നു തിരിച്ചു വന്നതിനു ശേഷം 1931 മുതൽ 1940 വരെ വീണ്ടും ഡോക്ടർ ഹെഡ്ഗേവാർ സർസംഘചാലക് ആയി.
ക്രമ സംഖ്യ. |
പേര് | പദവിയിൽ[1] | ചിത്രം |
---|---|---|---|
1. | ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ | 1925 - 1930 | ![]() |
2. | ലക്ഷ്മൺ വാമൻ പരഞ്ജ്പേ ഡോക്ടർജി വന സത്യാഗ്രഹത്തിൽ ജയിലിലായപ്പോൾ |
1930 - 1931 | |
3. | ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ | 1931 - 1940 | ![]() |
4. | പ്രൊഫസർ: മാധവ സദാശിവ ഗോൾവൽക്കർ | 1940 - 1973 | ![]() |
5. | മധുകർ ദത്താത്രയ ദേവറസ് | 1973 - 1994 | ![]() |
6. | പ്രൊഫസർ: രാജേന്ദ്ര സിംഗ് | 1994 - 2000 | |
7. | കെ.എസ് സുദർശൻ | 2000 - 2009 | |
8. | മോഹൻ ഭാഗവത് | 2009 മാർച്ച് മുതൽ | ![]() |