അയ്യപ്പൻ (മണികണ്ഠൻ), ധർമ്മ ശാസ്താവ് | |
---|---|
![]() അയ്യപ്പൻ - പുലിപ്പുറത്തുവരുന്ന രൂപത്തിൽ | |
Affiliation | പരമശിവൻ, മഹാവിഷ്ണു |
നിവാസം | ശബരിമല |
ഗ്രഹം | ശനി |
മന്ത്രം | ഓം സ്വാമിയേ ശരണമയ്യപ്പാ" |
ആയുധം | അമ്പും വില്ലും |
Mount | പുലി, കുതിര, ആന |
കേരളത്തിലും ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളിലും ആരാധിക്കപ്പെടുന്ന ഒരു പ്രധാന ഹൈന്ദവ മൂർത്തിയാണ് അയ്യപ്പൻ അഥവാ ശാസ്താവ് . ഹൈന്ദവ വിശ്വാസപ്രകാരം പരമശിവന്റെയും മഹാവിഷ്ണുവിന്റെ സ്ത്രീരൂപമായ മോഹിനിയുടെയും മകനായ ധർമ്മ ശാസ്താവിന്റെ അവതാരമാണ് അയ്യപ്പൻ എന്നാണ് വിശ്വാസം. പന്തള രാജകുമാരനായ അയ്യപ്പൻ അഥവാ മണികണ്ഠൻ ശബരിമലയിൽ വച്ചു ശാസ്താവിൽ ലയിച്ചു ചേർന്നു എന്നാണ് വിശ്വാസം. കഠിനമായ ദുരിതങ്ങൾ, ശനിദോഷം എന്നിവ അനുഭവിക്കുന്നവർ ശാസ്താവ് അഥവാ അയ്യപ്പന്റെ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് ഗുണകരമാണെന്ന് വിശ്വസിക്കപ്പെടുന്നു. അയ്യൻ, മണികണ്ഠൻ, ഭൂതനാഥൻ, ശബരീശൻ, അയ്യനാർ, ശനീശ്വരൻ, ചാത്തപ്പൻ എന്നീ പേരുകൾ അയ്യപ്പനുണ്ട്. 'അയ്യൻ', 'അപ്പൻ' എന്നീ പദങ്ങൾ അയ്യപ്പനെ സംബോധന ചെയ്ത് ഉപയോഗിച്ചിരുന്നതാണ് എന്ന് പറയപ്പെടുന്നു. 'അയ്യോ' എന്ന് വിളിക്കുന്നതും അയ്യപ്പനെ തന്നെ.
ആദി ശാസ്താവ്, ധർമ്മ ശാസ്താവ് (അയ്യപ്പൻ), ജ്ഞാന ശാസ്താവ്, കല്യാണ വരദ ശാസ്താവ്, സമ്മോഹന ശാസ്താവ്, സന്താന പ്രാപ്തി ശാസ്താവ്, വേദ ശാസ്താവ്, വീര ശാസ്താവ് എന്നിങ്ങനെ എട്ടു ഭാവങ്ങളിൽ ശാസ്താവ് ആരാധിക്കപ്പെടുന്നു. ശാസ്താവിനെ ആരാധിച്ചാൽ ശനി തുടങ്ങിയ കഠിനമായ ദുരിതങ്ങളിൽ നിന്നും രക്ഷ ലഭിക്കുമെന്നും, ആപത്തുകൾ ഒഴിയുമെന്നും, മരണാനന്തരം മോക്ഷ പ്രാപ്തി ഉണ്ടാകുമെന്നും വിശ്വസിക്കപ്പെടുന്നു. ശബരിമല ആദിവാസികളായ മലയരയ ദ്രാവിഡ ഗോത്രങ്ങളുടെ ക്ഷേത്രമായിരുന്നുവെന്നും പിന്നീട് ബൗദ്ധ ക്ഷേത്രമായെന്നും പിന്നീട് ഹൈന്ദവ ക്ഷേത്രമായി മാറിയെന്നും അഭിപ്രായപ്പെടുന്നു. ശാസ്താവും ചാത്തപ്പൻ എന്ന ദ്രാവിഡ ദൈവവും ഒന്നുതന്നെ. [1] സാമൂഹിക നരവംശശാസ്ത്രജ്ഞനായ ഡോ. അയ്യപ്പൻ ശാസ്താവിനെ സമന്തഭദ്ര ബോധിസത്വനായാണ് കണക്കാക്കുന്നത്. കേസരി ബാലകൃഷ്ണ പിള്ളയാകട്ടെ അവലോകിതേശ്വര ബോധിസത്വനായും. മഹായാന ബുദ്ധമതക്കാരുടെ വിശ്വാസപ്രകാരം സമന്ത്രഭദ്ര ബോധിസത്വന്റെ കടമ അതതു നാടിലെ ജനങ്ങളുടെ സംരക്ഷണമാണ്. പക്ഷേ ഈ വിശ്വാസങ്ങൾ ഭാരതീയ വിശ്വാസത്തിലും, ഗോത്ര ആരാധനകളിലും ഉണ്ട്.
ശാസ്താവിനെ ദേശ ദൈവം, കുല ദൈവം, കാവൽ ദൈവം എന്നീ രീതിയിൽ ആരാധിയ്ക്കാറുണ്ട്.
കേരളത്തിനെ കാത്ത് രക്ഷിയ്ക്കുന്ന മൂർത്തിയാണ് ശാസ്താവ് എന്നാണ് വിശ്വാസം, ഓരോ ദേശത്തിനും ഓരോ ശാസ്താ സങ്കൽപ്പം ഉണ്ടായിരിയ്ക്കും. ഈ ശാസ്താ സങ്കൽപ്പം മരത്തിന് ചുവട്ടിലോ,കാവുകളിലോ ആയിരിയിക്കും ഉണ്ടായിരിയ്ക്കുക. (ശബരിമല അയ്യപ്പനല്ല ഈ ശാസ്താവ്)
രണ്ട് ഭാര്യമാരുള്ള ശാസ്താ സങ്കൽപ്പം ഉണ്ട്, ഈ സങ്കൽപ്പം പൂർണ്ണാ പുഷ്കലാഭാ സമേത ശാസ്താവ് എന്നറിയപ്പെടുന്നു. (പൂർണ്ണ, പുഷ്കല എന്നീ ഭാര്യമാരോട് കൂടിയ ശാസ്താവ്) , ഒരു ഭാര്യയും ഒരു പുത്രനുമുള്ള ശാസ്താവ് (പ്രഭാ സത്യക സമേതനായ ശാസ്താവ് , പ്രഭാ എന്ന ഭാര്യയും സത്യകൻ എന്ന മകനുമുള്ള ശാസ്താവ്) ഈ ശാസ്താവാണ് ചമ്രവട്ടം (ശംബരവട്ടം) ശാസ്താവ് . മലപ്പുറം ജില്ലയിലെ ചമ്രവട്ടം എന്ന സ്ഥലത്ത് പുഴക്കരയിലാണ് ചമ്രവട്ടം ശാസ്താവിൻറെ ക്ഷേത്രം ഉള്ളത്. ശാസ്താവിൻറെ കളം പാട്ട് നടക്കുന്നത് (ശാസ്താം പാട്ട്) പ്രാദേശിക ശാസ്താവിനാണ്, ശബരിമല അയ്യപ്പന് അല്ല.
ഗൃഹത്തിൻറേയും നാടിൻറേയും സമ്പൽ സമൃദ്ധിയ്ക്കും ഐശ്വര്യത്തിനും നല്ല വിളവ് ലഭിയ്ക്കാനും മഴ ലഭിയ്ക്കാനും അതി വർഷം ഉണ്ടാകാതിരിയ്ക്കാനും ദുരിതങ്ങൾ മാറാനും ശ്രേയസ്സിനും സൽസന്താനമുണ്ടാകാനും വേണ്ടിയാണ് അയ്യപ്പൻ പാട്ട് നടത്തിയിരുന്നത്.
" പ്രഭാ സത്യക സമേതനായ ശാസ്താ വിൻറെ മന്ത്രം.
ഓം ക്ഷുരികാ കൃപാണ സായക ചാപ കരാബ്ജം
പ്രഭായുതം സസുതം ശ്യാമളമാഭരണാഢ്യം കോമളമാര്യം നമാമി ദേവേശം. "
ഒരു കയ്യിൽ താമര പൂവോ, അമൃത കലശമോ പിടിച്ച് ഇരിയ്ക്കുന്ന ശാസ്താവാണ് വൈദ്യ ശാസ്താവ് . ( ധന്വന്തരി ഭാവം )
കിരാത ശാസ്താവ് ( കുതിരയുടെ പുറത്ത് വരുന്നവനും അമ്പും വില്ലും ധരിച്ചവനും സുന്ദരനുമായ ശാസ്താവ് , ഈ ശാസ്താവ് വന ശാസ്താവ്, രേവന്ത മൂർത്തി എന്ന് അറിയപ്പെടുന്നു. ഗ്രാമങ്ങളുടേയോ ദേശങ്ങളുടേയോ ഊരുകളുടേയോ തട്ടകങ്ങളുടേയും അതിർത്തികളിൽ ഈ ശാസ്താവ് ആയിരിയ്ക്കും പ്രതിഷ്ഠ ) കുതിരാനിൽ ഉള്ള ശാസ്താവ് കിരാത ശാസ്താവ് ആണ്.
ജാതിമതഭേദമന്യേ ആർക്കും പ്രവേശിക്കാവുന്ന അമ്പലമാണ് ശബരിമല. എങ്കിലും പൂജ ചെയ്യുന്ന മേൽശാന്തിയും കീഴ്ശാന്തിയും തന്ത്രിയും ഒക്കെ ഏതെങ്കിലും ബ്രാഹ്മണ കുടുംബത്തിലുള്ളവർ മാത്രമേ ആകാറുള്ളൂ. പൂജയും വേദവും ഒക്കെ പഠിച്ചിട്ടുള്ള മറ്റു ജാതി വിഭാഗങ്ങളിൽ നിന്നുള്ള ആളുകൾ കേരളത്തിൽ ഉണ്ടെങ്കിലും ബ്രാഹ്മണ കുടുംബത്തിൽ നിന്നും മാത്രമേ ശബരിമലയിലെ തന്ത്രിയെയും മേൽശാന്തിയെയും തെരഞ്ഞെടുക്കാറുള്ളൂ. ശബരിമല അടക്കം ഉള്ള ക്ഷേത്രങ്ങളിൽ മതേതര സങ്കൽപ്പം ഉണ്ട്. 2018 സെപ്റ്റംബർ 28-ന് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് വിധിപ്രകാരം ശബരിമലയിൽ എല്ലാപ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചു. പക്ഷെ തുടർന്നും ക്രമസമാധാന പ്രശ്നങ്ങൾ കാരണം ഇവിടെ യുവതികൾ പ്രവേശിക്കുന്നില്ല.
അയ്യൻ എന്നത് പാലിയിലെ അയ്യ എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ചതാണ്. ശ്രേഷ്ഠൻ എന്നർഥം. സംസ്കൃതത്തിലെ ആര്യഃ എന്ന പദത്തിന് സമാനമായ പാലി പദമാണ് 'അയ്യ'. ഇതാണ് ദ്രാവിഡീകരിച്ച് അയ്യനും അയ്യപ്പനും ആയത്. [2] ശാസ്താവ് എന്നത് ബുദ്ധന്റെ പര്യായമായും ഉപയോഗിക്കുന്നു.ആചാര്യൻ എന്നാണ് അർത്ഥം. ബുദ്ധതത്വങ്ങൾ പഠിപ്പിക്കുക വഴി ആചാര്യൻ എന്ന പര്യായം ബുദ്ധനു ലഭിച്ചു. [3] അയ്യപ്പൻ എന്ന പേര് വിഷ്ണു എന്നർത്ഥം വരുന്ന അയ്യ എന്ന വാക്കും ശിവൻ എന്നർത്ഥം വരുന്ന അപ്പ എന്ന വാക്കും ഏകോപിച്ച് ഉണ്ടായിട്ടുള്ളതാണ് എന്നാണ് ഐതിഹ്യം.
സംഘകാലത്തെ ആറ് തിണകളിലൊന്നായ കുറിഞ്ഞിയിൽ ആരാധിക്കപ്പെട്ടിരുന്ന ' ചേയോൻ ' മലയാളനാട്ടിൽ ചാത്താവ് ( തെക്കൻ കേരളത്തിൽ ) അല്ലെങ്കിൽ ചാത്തൻ (വടക്കൻ കേരളത്തിൽ) ആയിമാറിയെന്നും, സംസ്കൃതത്തിൻ്റെ വരവോടെ ചാത്താവ് ശാസ്താവ് ആക്കപ്പെന്നും കരുതപ്പെടുന്നു. തമിഴ്നാട്ടിൽ മുരുകനായി മാറിയതും ഇതേ ചേയോൻ തന്നെ. ബുദ്ധമതത്തിൻ്റെ ക്ഷയവും ഇതും ബന്ധപ്പെടുത്തി ചിന്തിക്കുമ്പോൾ ഈ നിരീക്ഷണം യുക്തമാണെന്ന് പറയുവാൻ സാധിക്കും. ശാസ്താ ക്ഷേത്രങ്ങൾ കൂടുതലും തെക്കൻ കേരളത്തിലാണെന്നതും വടക്ക് ചാത്തനെ ആരാധിക്കുന്നു എന്നുള്ളതും ഇതിന് ബലമേകുന്നു. മലയാളനാടിൻ്റെ കാവൽദൈവമായി ശാസ്താവിനെ കണ്ടുവരുന്നു. ചോളൻമാരാൽ ശബരിമല ഉൾപ്പെടെയുള്ള ശാസ്താ ക്ഷേത്രങ്ങൾ പലപ്പോഴായി തകർക്കപ്പെട്ടിട്ടുള്ളതും ഇതിനാലാണ് എന്ന് പറയപ്പെടുന്നു. [അവലംബം ആവശ്യമാണ്]
ശാസ്താവ് അഥവാ അയ്യപ്പൻ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനാണെന്നും [4] അതിനു മുമ്പ് അതൊരു ദ്രാവിഡ ദേവനായിരുന്നു എന്നും[5] ധർമ്മശാസ്താവ് എന്ന പേരിൽ തന്നെ ബുദ്ധനെ കണ്ടെത്താമെന്നാണ് ചില ചരിത്രകാരന്മാരുടെ അഭിപ്രായം. എന്നാൽ ഇത് തെറ്റാണെന്നും ബുദ്ധനായല്ല അജീവികളായാണ് ബന്ധം പറയുന്നത് . മറ്റു ചിലർ ഇതു ഹിന്ദു ദൈവമാണ് എന്നുതന്നെ പറയുന്നു. അത്തരക്കാരുടെ അഭിപ്രായത്തിൽ, ആര്യ ആഗമനത്തിനുമുമ്പ് ദ്രാവിഡർ ആരാധിച്ചിരുന്ന പ്രധാന മൂർത്തികളാണ് ഭദ്രകാളിയും വേട്ടേക്കരനും. മരചുവട്ടിലും ദേശത്തിന് കാവലായും മലനാടിന് തന്നെ കാവലായും സർപ്പങ്ങൾക്കൊപ്പം പൂർവ്വികമായി തന്നെ ശാസ്താവ് എന്ന സങ്കൽപ്പത്തേയും ആരാധിച്ചിരുന്നു.
ചരിത്രം എഴുതിയ പി.ആർ. രാമവർമ്മ അനുമാനിക്കുന്നത് അയ്യപ്പൻ ക്രിസ്തുവർഷം 1006 ലാണ് ജനിച്ചതെന്നാണ്.
ശാസ്താവ് എന്നത് ബുദ്ധന്റെ പര്യായമായാണ് ഉപയോഗിക്കുന്നു. [6]ധർമ്മം എന്നത് ബുദ്ധധർമ്മം എന്നതിന്റെ മലയാളീകരിച്ച പദമായും അവർ സൂചിപ്പിക്കുന്നു. ശബരിമലയിലെ ശാസ്തക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനത്തിൽ ബുദ്ധമതാചാരങ്ങൾ ആണ് മുന്നിട്ടുനിൽക്കുന്നതെന്നും ചില പണ്ഡിതന്മാർ പ്രസ്താവിക്കുന്നു. [7] അയ്യപ്പ ഭക്തന്മാർ തീർത്ഥാടനത്തിനു മുൻപ് നാൽപ്പത്തൊന്നു ദിവസത്തെ ബ്രഹ്മചര്യം അനുഷ്ഠിക്കണം എന്നതും ശബരിമലയിലെ പൂജകൾ മലയാള ബ്രാഹ്മണരാണ്[അവലംബം ആവശ്യമാണ്]നടത്തി വരുന്നത് എന്നതും തീർത്ഥാടന യാത്രയിലും അനുഷ്ഠാനങ്ങളിലുടനീളവു ശരണം വിളികൾ ആണ് ഉപയോഗിക്കപ്പെടുന്നതെന്നതും ഇതിന് ഈ ഹൈദവ ക്ഷേത്രത്തിലെ പ്രത്യേകത ആയി ചൂണ്ടിക്കാണിക്കുന്നു. [1] തത്വമസി എന്ന ശാസ്ത്രത്തെ പോലെ ആണ് അവിടത്തെ ആചാരങ്ങൾ ശബരിമലയിൽ ജാതിവ്യത്യാസം പരിഗണിക്കാറില്ല എന്നതും ശാസ്താക്ഷേത്രങ്ങൾ മിക്കവ വനാന്തർഭാഗങ്ങളിൽ ആണ് എന്നതും ഇതിന് ശക്തി പകരുന്ന മറ്റു തെളിവുകൾ ആണ്. ശാസ്താവിഗ്രഹങ്ങൾക്കും ബുദ്ധവിഗ്രഹത്തിനും ഇരിക്കുന്ന രീതിയിലും രൂപത്തിലും സാമ്യമുണ്ടെന്ന് കാര്യവും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. [8] അമരകോശത്തിന്റെ കർത്താവ് ശാസ്താവ് എന്ന പദം ബുദ്ധന്റെ പര്യായമാണ് എന്ന് പറയുന്നുമുണ്ട്.[9] [10] എന്നാൽ വില്ലാളിവീരൻ, വീരമണികണ്ഠൻ എന്ന സംബോധനകൾ ബൌദ്ധാചാരങ്ങളുമായി ഒത്തുപോകുന്നില്ല എന്നൊരു വാദം നിലവിലുണ്ട്. പൂർണ അഹിംസാവാദിയായ ശ്രീബുദ്ധന് ഈ സംബോധനകൾ ഒട്ടും യോജിക്കുന്നില്ല എന്നത് ഇവർ എടുത്തുകാട്ടുന്നു. അതുപോലെ ശരണകീർത്തനത്തിന് വൈദിക പാരമ്പര്യവുമായാണ് എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട് വൈദിക മന്ത്രങ്ങളിലെ ശരണ മന്ത്രങ്ങളെ ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. [അവലംബം ആവശ്യമാണ്] അയ്യപ്പന്റെ ഇരിപ്പും ബുദ്ധന്റേതു പോലെയല്ല മറിച്ച് യോഗദക്ഷിണാമൂർത്തി, യോഗ നരസിംഹം എന്നിവരുടേതു പൊലെയാണെന്നും അഭിപ്രായമുണ്ട്. കൂടാതെ പള്ളിവേട്ട, മാളികപ്പുറത്തെ ഗുരുതി എന്നിവയും ബൗദ്ധപാരമ്പര്യത്തിനു വിരുദ്ധമാണ്.[അവലംബം ആവശ്യമാണ്]
പാണ്ടിനാട്ടിൽ നിന്നും കുടിയേറിയ പന്തളത്തു രാജവംശം കൊല്ലവർഷം 377 (കൃ വ 1202)ലാണ് പന്തളത്തെത്തിയത്.[11]. വാവരുടെ പൂർവികർ പാണ്ടിനാട്ടിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ കുടിയേറിയതാകട്ടെ കലി വർഷം 4441 (ക്രി.വ. 1440). തമിഴ് നാട്ടിലെ അവരാം കോവിലിൽ നിന്നും വാവരുടെ പൂർവികർ കുടിയേറിയത് 500 വർഷം മുൻപു മാത്രമാണെന്നു വിദ്വാൻ കുറുമള്ളൂർ നാരായണ പിള്ള "ശ്രീഭൂതനാഥ സർവ്വസ്വം" എന്ന കൃതിയിൽ പറയുന്നു. 500 കൊല്ലം മുൻപു ജീവിച്ചിരുന്ന"മലയാളി സേവക"നായിരുന്നു "വെള്ളാളകുലജാതൻ" അയ്യൻ എന്ന അയ്യപ്പൻ [12]
ശാസ്താവിന് പ്രധാനമായും എട്ടു ഭാവങ്ങൾ പറയുന്നു. ഇവയെ അഷ്ട ശാസ്താക്കന്മാർ എന്ന് പറയുന്നു. ആദി മഹാശാസ്താവ്, ധർമ്മ ശാസ്താവ് (അയ്യപ്പൻ), ജ്ഞാന ശാസ്താവ്, കല്യാണ വരദ ശാസ്താവ്, സമ്മോഹന ശാസ്താവ്, സന്താനപ്രാപ്തി ശാസ്താവ്, വേദ ശാസ്താവ്, വീര ശാസ്താവ് എന്നിങ്ങനെ എട്ടു ഭാവങ്ങളിൽ ശാസ്താക്കന്മാർ ഉണ്ട്.
ആദി മഹാശാസ്താവ്
ചോളന്മാരണ് ആദി ശാസ്താവിനെ ആരാധിച്ചിരുന്നതായി രേഖയുള്ളത്. ഇടുപ്പിനും ഇടത് കാലിനും മുകളിൽ ഒരു യോഗപട്ട ധരിച്ച് രണ്ട് ഭാര്യമാരായ പൂർണ്ണയും പുഷ്‌കലയും ഒപ്പം ഇരിക്കുന്നതായാണ് സങ്കൽപ്പം.
ധർമ്മ ശാസ്താവ് (അയ്യപ്പൻ)
കേരളത്തിൽ പൊതുവെ നാം കാണുന്നതും വളരെ പ്രചാരത്തിലുള്ളതുമായ ആരാധനാ മൂർത്തിയാണിത്. കൂടുതലും ബ്രഹ്മചാരിയായി ആരാധിക്കുന്നുണ്ടെകിലും, ധർമ്മശാസ്താവ് എന്ന സങ്കൽപ്പത്തോടെ ഇരുഭാര്യമാരായ പൂർണ്ണയ്ക്കും പുഷ്പകലയ്ക്കും ഒപ്പവും ആരാധിക്കുന്നു.
ജ്ഞാന ശാസ്താവ്
ജ്ഞാനത്തിൻറെ അധിപനായി രൂപപ്പെടുന്ന ശാസ്താവ്. ശിവൻറെ ദക്ഷിണാമൂർത്തി എന്ന സങ്കൽപ്പത്തോട് വളരെ സാദൃശ്യം ഉണ്ട്. ബ്രഹ്മ ദേവനും സരസ്വതി ദേവിയും ഭഗവാനിൽ കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. ഭഗവാൻ സരസ്വതിയെപ്പോലെ കൈയ്യിൽ വീണയും, പാദങ്ങളുടെ അരുകിൽ വേദങ്ങളും വെച്ച് യോഗാസനത്തിൽ ഇരിക്കുന്നു.
കല്യാണ വരദ ശാസ്താവ്
ഇരു ഭാര്യമാരോടൊപ്പം ആനപ്പുറത്ത് ഇരിക്കുന്ന ഭഗവാൻ, സ്വയംവര കർത്താവായി (വിവാഹം നടത്തിക്കൊടുക്കുന്ന സ്വരൂപം) സങ്കൽപ്പിച്ചിരിക്കുന്നു.
സമ്മോഹന ശാസ്താവ്
ശാസ്താവിൻറെ ഈ രൂപം ചന്ദ്രൻറെയും ഇന്ദ്രൻറെയും സങ്കൽപ്പത്തെ പ്രതിനിധീകരിക്കുന്നു. ഇന്ദ്രൻറെ മുമ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഇന്ദ്രൻ ശാസ്താവിന് ഐരാവതം നൽകിയതായി പുരാണം. ഭഗവാന് ചുറ്റുമുള്ള പ്രഭാവലയം ചന്ദ്രൻറെതാണ്. ഈ സ്വരൂപം ഉത്തമ ദാമ്പത്യവും, സകല ഐശ്വര്യവും നൽകുന്നതിന് സഹായിക്കുമെന്ന് പറയപ്പെടുന്നു.
സന്താനപ്രാപ്തി ശാസ്താവ്
ശാസ്താവിന്റെ ഈ രൂപം ശുക്രൻറെ പ്രതിബിംബമാണ്. അസുരഗുരു ശുക്രാചാര്യരുടെ മുമ്പിൽ ഭഗവാൻ പ്രത്യക്ഷപ്പെട്ട രൂപമാണിത്. സദാ ദമ്പതികളെ, കുട്ടികളെ അനുഗ്രഹിക്കുന്നതായി സങ്കൽപ്പിക്കുന്ന ശാസ്താവ്. ദശരഥൻ പുത്രകാമേഷ്ടി യജ്ഞം നടത്തിയപ്പോൾ അഗ്നി ദേവനൊപ്പം സംബാതം നൽകാൻ പ്രത്യക്ഷപ്പെട്ടന്ന് രാമായണത്തിൽ പരോക്ഷമായി ഈ ഭഗവാനെ പരാമർശിക്കുന്നുണ്ട്. ഭാര്യ പ്രഭയോടും സത്യകൻ എന്ന മകനോടും കൂടിയാണ് ഭഗവാൻ പ്രത്യക്ഷപ്പെട്ടത്.
വേദ ശാസ്താവ്
ശാസ്താവിൻറെ ഈ രൂപം വില്ലും അമ്പും കൊണ്ട് സിംഹത്തിൻറെയോ അല്ലെങ്കിൽ കടുവയുടെയോ മേൽ ഇരിക്കുന്നതായി സങ്കൽപ്പം. കണ്ഠത്തിൽ മണിയുള്ളതിനാൽ മണികണ്ഠൻറെ രൂപമാണ്. വേദ ശാസ്‌താവായ മണികണ്ഠനെ ഇരു ഭാര്യമാരായ പൂർണ്ണയ്ക്കും പുഷ്പകലയ്ക്കും ഒപ്പവും ആരാധിക്കുന്നുണ്ട്.
വീര ശാസ്താവ്
യോദ്ധാവിൻറെ രൂപത്തിൽ കുതിരപ്പുറത്ത് ഇരിക്കുന്ന ശാസ്താവ് (അശ്വാരൂഡ ശാസ്‌താവ്) അഥവാ കിരാത ശാസ്താവ്.
ഈ രൂപം തമിഴ് നാടോടി ദൈവമായ അയ്യനാറുമായി സാദൃശ്യമുണ്ട്.
ഹൈന്ദവ വേദങ്ങളിലോ പുരാണങ്ങളിലോ അയ്യപ്പൻ അഥവാ ശാസ്താവിനെപ്പറ്റി പറയുന്നില്ല. ശബരിമല അയ്യപ്പസ്വാമിയെ പറ്റി ആദ്യമായി പ്രസിദ്ധീകൃതമായ ഗ്രന്ഥം കല്ലറക്കൽ കൃഷ്ണൻ കർത്താവ് എഴുതി 1929ൽ അച്ചടിച്ച ശ്രീ ഭൂതനാഥോപാഖ്യാനം ആണ്. 60 വർഷത്തോളം ലഭ്യമല്ലാതിരുന്ന ഈ കിളിപ്പാട്ട് എറണാകുളം പുല്ലേപ്പടി റോഡിലെ ശബരി ശരണാശ്രമം കണ്ടെത്തി 2010ൽ വീണ്ടും പ്രസിദ്ധീകരിച്ചു.
പ്രധാന ദിവസം - ശനിയാഴ്ച. ശാസ്താ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഇത്.
വിശേഷ ദിവസങ്ങൾ - മണ്ഡല, മകരവിളക്ക് ദിവസങ്ങൾ.
അയ്യപ്പനെ തന്റെ ജീവിതകാലത്തിലെ പ്രധാനപ്പെട്ട അഞ്ചു ദശകളിലൂടെയാണ് ആരാധിക്കുന്ന 5 ക്ഷേത്രങ്ങൾ ആണ് പഞ്ച ശാസ്താ ക്ഷേത്രങ്ങൾ. പത്തനംതിട്ട, കൊല്ലം ജില്ലയിലാണ് ഇവ. ശബരിമല, അച്ചൻകോവിൽ, ആര്യങ്കാവ്, കുളത്തൂപ്പുഴ, കാന്തമല എന്നിവയാണ് ഈ അഞ്ചു ക്ഷേത്രങ്ങൾ. മറ്റു ക്ഷേത്രങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുന്നില്ല.
കുളത്തൂപ്പുഴയിൽ, കുട്ടിയായിരുന്നപ്പോഴുള്ള അയ്യപ്പനെയാണ് ആരാധിക്കുന്നത്. അച്ചൻകോവിലിൽ ഭാര്യമാരായ പുഷ്കലയുടേയും പൂർണ്ണയുടേയും കൂടെയിരിക്കുന്ന ശാസ്താവ്, ആര്യങ്കാവിൽ കുമാരനായും, ശബരിമലയിൽ ശാസ്താവിൽ ലയിച്ച ഭാവത്തിലും ആരാധിക്കുന്നു. കാന്തമല ശബരിമല ക്ഷേത്രത്തിന് സമീപമുള്ള വനത്തിൽ സ്ഥിതി ചെയ്യുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ഈ ക്ഷേത്രം കണ്ടെത്തിയിട്ടില്ല.
ശ്രീ ഭൂതനാഥോപാഖ്യാനം 1929-ൽ ആദ്യമായി പ്രസിദ്ധീകരിച്ചു. ശബരിമല ധർമ്മശാസ്താവിനെ കുറിച്ച് ആദ്യമായി രചിക്കപ്പെട്ട ഗ്രന്ഥമാണിത്.
{{cite book}}
: Check |isbn=
value: length (help); Cite has empty unknown parameters: |month=
, |chapterurl=
, |origdate=
, and |coauthors=
(help); Unknown parameter |origmonth=
ignored (help)CS1 maint: multiple names: authors list (link)
{{cite book}}
: Cite has empty unknown parameter: |coauthors=
(help)
{{cite book}}
: CS1 maint: extra punctuation (link) CS1 maint: year (link)
{{cite book}}
: Cite has empty unknown parameters: |origmonth=
, |month=
, |chapterurl=
, |origdate=
, and |coauthors=
(help)
{{cite book}}
: CS1 maint: extra punctuation (link) CS1 maint: year (link)
എസ്.ഗുപ്തൻ നായർ. ഗ്രന്ഥത്തിന്റെ അവതാരികയിൽ
{{cite book}}
: Cite has empty unknown parameters: |origmonth=
, |month=
, |chapterurl=
, |origdate=
, and |coauthors=
(help)
{{cite book}}
: Cite has empty unknown parameter: |coauthors=
(help)
{{cite book}}
: Cite has empty unknown parameter: |coauthors=
(help)
{{cite book}}
: Cite has empty unknown parameter: |coauthors=
(help)
ഹിന്ദു ദൈവങ്ങൾ |
---|
ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്
|