കേരശലഭം Dark Palm Dart | |
---|---|
Dark Palm Dart from Bangalore | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Telicota bambusae
|
Binomial name | |
Telicota bambusae Moore, 1878
| |
Synonyms | |
|
മഴക്കാടുകളിലും, സമതലപ്രദേശങ്ങളിലും കാണപ്പെടുന്ന ഒരിനം ശലഭമാണ് കേരശലഭം (ശാസ്ത്രീയനാമം: Telicota bambusae).[1][2][3][4][5] വേഗത്തിൽ മിന്നിമറഞ്ഞ് പറക്കുന്ന ഒരു പൂമ്പാറ്റയാണിത്. വെയിൽ കായുന്നതും ഒരേസ്ഥലത്തുതന്നെ വെയിൽ കായാൻ എത്തുന്നതും ഒരു പ്രത്യേകതയാണ്. പക്ഷികാഷ്ഠത്തിൽ ആഹാരം തേടാറുണ്ട്. ലവണം നുണയുന്നതിനു, അത് ഉണങ്ങിയ കാഷ്ഠമാണെങ്കിൽ ഉദരത്തിൽ നിന്നു ഒരു തരം ദ്രാവകം ചീറ്റിച്ച് നനവുള്ളതാക്കിയാണ് ഭക്ഷണത്തിനുപയോഗിയ്ക്കുക. കേരശലഭത്തിനു പൂന്തേനും പ്രിയമുള്ളതാണ്.
കറുത്ത മുൻ ചിറകിന്റെയും,പിൻ ചിറകിന്റേയും പുറത്ത് മഞ്ഞപട്ടയുണ്ട്. പട്ടയുടെ അരികുകൾ സമാനമല്ല.ചിറകിന്റെ അടിഭാഗത്തിനു മങ്ങിയ നിറമാണുള്ളത്.സ്പർശിനികളും കാണാം.[6]
{{cite book}}
: CS1 maint: date format (link)