ആട്ടക്കാരി | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. echerius
|
Binomial name | |
Abisara echerius |
ഹരിതവനങ്ങളിലും ഇലപൊഴിയും കാടുകളിലും കാണപ്പെടുന്ന അഴകുറ്റ ഒരു പൂമ്പാറ്റയാണ് ആട്ടക്കാരി (Plum Judy).[1][2][3] കേരളത്തിൽ വിരളമായേ ഇതിനെ കാണാൻ കഴിയുകയുള്ളൂ. ചിലപ്പോൾ നാട്ടിൻപുറങ്ങളിലെ ചെറുകാടുകളിൽ ആട്ടക്കാരി തന്റെ സാന്നിദ്ധ്യം അറിയിക്കാറുണ്ട്.
ഈ പൂമ്പാറ്റയ്ക്കു ഒരു കൗതുക സ്വഭാവമുണ്ട്. പറന്നുവന്ന് ഇലയിൽ ഇരുന്നാൽ ഇരിപ്പ് ഉറയ്ക്കാത്തതുപോലെ പലവുരു തിരിഞ്ഞും മറിഞ്ഞും കളിയ്ക്കും. അതിനാൽ നർത്തകി ജൂഡി (Dancing Judy)എന്നും ഇതിനെ വിളിയ്ക്കാറുണ്ട്.[4] ഇങ്ങനെ ദേഹം ചലിപ്പിയ്ക്കുന്നത് ശത്രുക്കൾ പെട്ടെന്നു വാലും തലയും തിരിച്ചറിയാതിരിയ്ക്കാൻ ആണ്. വെയിലിനെക്കാളുപരി തണലാണ് ആട്ടക്കാരി ശലഭത്തിനിഷ്ടം. വർഷത്തിൽ എല്ലാക്കാലത്തും ഇവയെക്കാണാം. അമ്മിമുറിയൻ ചെടിയുടെ ഇലയിൽ ഇവ മുട്ടയിടാറുണ്ട്.
ചുവപ്പു കലർന്ന തവിട്ടുനിറമുള്ള ചിറകും,ഇളം പച്ചക്കണ്ണുകളുമാണ് ഇതിനുള്ളത്. പിൻചിറകിന്റെ അറ്റം പിന്നോട്ട് കൂർത്തിരിയ്ക്കും. വാൽ ഇല്ല. പിൻചിറകിന്റെ അടിവശത്ത് വെളുത്തവലയത്തിൽ കറുത്തപുള്ളികൾ ഉണ്ട്. പിൻചിറകിലും മുൻചിറകിലും വെളുത്ത കരകൾ കാണാം. വേനൽക്കാലത്ത് ഇവയുടെ ചിറകുകൾ മങ്ങിയ നിറത്തിൽകാണപ്പെടുന്നു.
{{cite web}}
: Cite has empty unknown parameter: |dead-url=
(help)