കോകിലൻ (Common ciliated Blue) | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. emolus
|
Binomial name | |
Anthene emolus (Godart 1823)
| |
Synonyms | |
Lycaenesthes emolus |
എളുപ്പത്തിൽ കണ്ണിൽ പെടാത്ത ഒരു പൂമ്പാറ്റയാണ് കോകിലൻ അഥവാ വെൺമരുത് നീലി (Anthene emolus).[1][2][3][4] കേരളത്തിൽ വിരളമായേ കാണാറുള്ളൂ. ഇന്ത്യയിലെ തെക്കുസംസ്ഥാനങ്ങളിലും വടക്ക് കിഴക്കൻ മേഖലയിലുമാണ് ഇവയെ കാണുന്നത്. നിത്യഹരിതവനങ്ങളാണ് ഇവയുടെ ഇഷ്ട താവളങ്ങൾ. അരുവിയോര വനങ്ങളൊട് പ്രതിപത്തി കാണിക്കുന്നു. വേഗത്തിലാണ് പറക്കൽ.
ആൺശലഭത്തിന്റെ ചിറകിന്റെ പുറത്ത് കടും നീലനിറമാണ്. ചിറകോരത്ത് നേർത്ത കറുത്ത വരയുണ്ട്. പെൺശലഭത്തിന്റെ ചിറകിന്റെ പുറം തവിട്ടുനിറമാണ്. താഴോട്ട് നീല പടർന്നിരിക്കും. വെൺമരുതാണ് പ്രധാന ആഹാര സസ്യം. അശോകത്തിലും ഈ ശലഭം മുട്ടയിടാറുണ്ട്. മുട്ടയ്ക്ക് വെളുത്തനിറമാണ്. നടുഭാഗം കുഴിഞ്ഞിരിക്കും.
{{cite web}}
: Cite has empty unknown parameter: |dead-url=
(help)
{{cite book}}
: CS1 maint: date format (link)