ക്ലിപ്പർ | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | P. sylvia
|
Binomial name | |
Parthenos sylvia (Cramer, [1776])
| |
Subspecies | |
Many, see text. | |
Synonyms | |
Papilio sylvia |
ഭംഗിയുള്ള ഒരു പൂമ്പാറ്റവർഗ്ഗമാണ് ക്ലിപ്പർ.[1][2][3][4] തെക്ക ഏഷ്യയിലെ വനാന്തരങ്ങളിലാണ് ഇവയെ സാധാരണ കാണപ്പെടുന്നത്.
നല്ല വലിപ്പമുള്ള ശലഭങ്ങളാണ് ക്ലിപ്പറുകൾ. ഇവയുടെ ചിറകുകൾക്ക് പച്ചകലർന്ന തവിട്ടുനിറമാണ്. ഇടയ്ക്കിടെ കുറച്ച് വെളുത്ത വലിയ പൊട്ടുകളുമുണ്ട്.
ക്ലിപ്പറുകൾ സാധാരണ കാട്ടിൽ വസിക്കാനാണ് ഇഷ്ടപ്പെടുന്നത്. കൂട്ടമായിട്ടാണ് സഞ്ചാരം. നല്ല ഉയരത്തിൽ വേഗതയോടെ പറക്കാൻ ഇവയ്ക്ക് കഴിയും. പറക്കാത്ത അവസരങ്ങളിൽ വിശ്രമിക്കാനിരിക്കുന്ന മരങ്ങൾ അതുകൊണ്ട് തന്നെ വലിയതാണ്. അതിനാൽ ഇവയെ സാധാരണ കണ്ടു കിട്ടുക ബുദ്ധിമുട്ടാണ്. കാട്ടമൃത്, മുരുക്ക്, കാട്ടകത്തി എന്നിവയിലാണ് ഇക്കൂട്ടർ മുട്ടയിടുന്നത്. ശലഭപ്പുഴുക്കൾക്ക് പച്ച നിറമാണ്.
{{cite book}}
: CS1 maint: date format (link)