ചോലവിലാസിനി (Painted Sawtooth) | |
---|---|
കൊട്ടിയൂർ വന്യജീവിസങ്കേതത്തിൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. sita
|
Binomial name | |
Prioneris sita C. Felder, 1865
|
ഇന്ത്യയിലും ശ്രീലങ്കയിലും മാത്രം കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് ചോലവിലാസിനി (Painted Sawtooth).[1][2][3][4] കേരളത്തിൽ അപൂർവ്വമായി ഇവയെ വനപ്രദേശങ്ങളിൽ കണ്ടുവരുന്നു. ഒറ്റയ്ക്കോ കൂട്ടായോ ഇവയെ കാണാം.
വിലാസിനി എന്നയിനം ചിത്രശലഭവുമായി വളരെ വലിയ സാദൃശ്യം ഇവയ്ക്കുണ്ട്. അതുകൊണ്ട് തന്നെയാണ് ഇവയെ ചോലവിലാസിനി എന്നു വിളിയ്ക്കുന്നത്.
ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നത് ചിറകിലെ ചുവന്ന പുള്ളികളാണ്.
കാട്ടിലാണ് ചോലവിലാസിനി സാധാരണ കാണാനാകുന്നത്. ആൺ ശലഭങ്ങൾ മിക്കപ്പോഴും പൂക്കളിൽ വന്നിരുന്ന് തേൻ നുണയുന്നത് കാണാം. വേഗത്തിലാണ് ഇവയുടെ പറക്കൽ. എന്നാൽ പെൺശലഭങ്ങളുടെ പറക്കൽ സാവധാനത്തിലാണ്.
ചോലവിലാസനി ശലഭങ്ങൾ ദേശാടനക്കാരാണെന്ന് ചില നീരീക്ഷണങ്ങൾ പറയുന്നു[അവലംബം ആവശ്യമാണ്].
ചോലവിലാസിനി മുട്ടയിടുന്നത് ചിലയിനം പയർ ചെടികളിലാണ്. ശലഭപ്പുഴുവിന് നീലകലർന്ന പച്ചനിറമാണ്.
{{cite web}}
: Cite has empty unknown parameter: |dead-url=
(help)
{{cite book}}
: CS1 maint: date format (link)