തകരമുത്തി | |
---|---|
Mottled Emigrant from South India | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. pyranthe
|
Binomial name | |
Catopsilia pyranthe (Linnaeus, 1758)
|
ദേശാടനം നടത്തുന്ന ഒരു പൂമ്പാറ്റയാണ് തകരമുത്തി (Mottled Emigrant, Catopsilia pyranthe).[1][2][3][4] മിക്കവാറും ചെറു കൂട്ടങ്ങളായാണ് ഇവ സഞ്ചരിക്കുന്നത്. ഇവയെ ദക്ഷിണ ഏഷ്യ, തെക്ക് കിഴക്ക് ഏഷ്യ, ആഫ്രിക്ക, ആസ്ത്രേലിയയിലെ ചിലയിടങ്ങളിലുമാണ് കണ്ടുവരുന്നത്
തകരമുത്തിയുടെ നിറം വെള്ളയോ പച്ച കലർന്ന വെള്ളയോ ആണ്.ചിറകുകളിൽ അവിടവിടെയായി തവിട്ട് പുള്ളികൾ കാണാവുന്നതാണ്. ആൺശലഭത്തിന് ചിറകിന്റെ അരിക് കറുത്തതായിരിക്കും. ചിറകിൽ തിളങ്ങുന്ന വെള്ള നിറത്തിലുള്ള രണ്ടോ മൂന്നോ പുള്ളികുത്തുകളുണ്ടാവും.
വെയിൽ കായുന്ന ശീലക്കാരാണ് തകരമുത്തികൾ. ഇവയിൽ ആൺപൂമ്പാറ്റകൾ പൂന്തേൻ കഴിക്കുന്നതിനോടൊപ്പം മറ്റുഭക്ഷണ സാധങ്ങളും രുചിക്കാറുണ്ട് വളരെ ഉയരത്തിൽ ഇവ പറക്കാറില്ല. വളരെ വേഗത്തിൽ പറക്കുന്ന ഇവ വിശ്രമിക്കാൻ താല്പര്യം കാണിക്കുന്നത് കുറവാണ്.
തകരയും കണിക്കൊന്നയുമാണ് തകരമുത്തിയുടെ പ്രിയപ്പെട്ട ചെടികൾ. അവയിലാണ് മുട്ടയിടുന്നതും. ഒരേസമയം നിരവധി മുട്ടകൾ വിരിഞ്ഞ് ശലഭപ്പുഴുക്കൾ പുറത്തേയ്ക്കുവരും. തകരമുത്തിയുടെ ലാർവകൾക്ക് വീതികൂടിയ വരകളുണ്ട്. പ്യൂപ്പകൾ മിക്കവാറും ഇലകൾക്കിടയിൽ മറഞ്ഞിരിക്കും.
{{cite book}}
: Cite has empty unknown parameter: |1=
(help)
{{cite web}}
: Cite has empty unknown parameter: |dead-url=
(help)
{{cite book}}
: CS1 maint: date format (link)