തെളിനീലക്കടുവ

തെളിനീലക്കടുവ (Blue Glassy Tiger)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. aglea
Binomial name
Parantica aglea
(Stoll, 1782)
Synonyms

Danais aglea

സമുദ്രനിരപ്പിന് രണ്ടായിരം അടി ഉയരത്തിൽ കാണുന്ന ഒരു ചിത്രശലഭമാണ് തെളിനീലക്കടുവ (Parantica aglea). മലമുകളിലും കാടുകളിലും വസിക്കുന്ന ഇവയെ കണ്ടെത്തുക പ്രയാസമാണ്.[1][2][3][4]

ജീവിതരീതി

[തിരുത്തുക]

കോരിച്ചൊരിയുന്ന മഴയത്തും പറന്നുല്ലസിക്കുന്ന ഈ ശലഭത്തിന് വേനൽക്കാലം അത്ര താല്പര്യമില്ല. വെയിൽ മൂക്കുന്നതോടെ ഇവ ഉൾക്കാടുകളിലേയ്ക്ക് ഉൾവലിയും. കൂട്ടമായി വള്ളിച്ചെടികളിലും മരച്ചില്ലകളിലും ഇരുന്ന വിശ്രമിക്കാറുണ്ട്. അരിപ്പൂവിന്റെ (Lanthana) തേനുണ്ണാൻ വലിയ താല്പര്യമാണ്.

ശരീരപ്രകൃതി

[തിരുത്തുക]

ആൺശലഭത്തിന്റെ പിൻചിറകിൽ ചില സവിശേഷ ശൽക്ക അറകൾ ഉണ്ട്. ഈ അറയെ സുഗന്ധസഞ്ചി എന്ന് വിളിയ്ക്കുന്നു. ഇണചേരുന്ന സമയത്ത് സുഗന്ധം പരത്തി ഇണയെ ആകർഷിക്കുന്നു.

ഇതിന്റെ ചിറകുപുറത്തിന് ഇരുണ്ട തവിട്ടുനിറമാണ്. തവിട്ടുനിറത്തിൽ നീല കലർന്ന വെളുത്ത പുള്ളികളും വരകളും കാണാം. ഈ വരകളും പുള്ളികളും മങ്ങിയ ചില്ലുപോലെ സുതാര്യമാണ്. അതുകൊണ്ടാണ് ഈ പൂമ്പാറ്റയെ ഇംഗ്ലീഷിൽ ഗ്ലാസ്ബ്ലൂ ടൈഗർ എന്ന് വിളിയ്ക്കുന്നത്. ചിറകിന്റെ അടിവശത്ത് കൂടുതൽ തെളിഞ്ഞ വരകളും പുള്ളികളും കാണാം.

പ്രജനനം

[തിരുത്തുക]

എരിക്ക്, വെള്ളിപാല തുടങ്ങിയ സസ്യങ്ങളിലാണ് മുട്ടയിടുന്നത്. ശലഭപ്പുഴുവിന് ചുവപ്പുകലർന്ന നീലനിറമാണ്. ദേഹത്ത് മഞ്ഞയും വെളുപ്പും നിറമുള്ള പുള്ളികൾ കാണാം. പുഴുപൊതിയ്ക്ക് മഞ്ഞ കലർന്ന പച്ചനിറമാണ്. പുറത്ത് സുവർണ്ണപുള്ളികളും നീലപ്പുള്ളികളും കാണാം.

ദേശാടനം

[തിരുത്തുക]

ഈ ശലഭം ഒരു ദേശാടനസ്വഭാവമുള്ളതാണ്

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 150. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Parantica Moore, [1880]". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1907). Fauna of British India. Butterflies Vol. 2. Taylor & Francis. pp. 18–19.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1890–1892). Lepidoptera Indica. Vol. I. London: Lovell Reeve and Co. pp. 55–57.{{cite book}}: CS1 maint: date format (link)
  • മാതൃഭൂമി ആഴ്ചപ്പതിപ്പ് (കേരളത്തിലെ പൂമ്പാറ്റകൾ)(ഡോ:അബ്ദുള്ള പാലേരി)

പുറം കണ്ണികൾ

[തിരുത്തുക]