Indian Dart | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. pseudomaesa
|
Binomial name | |
Potanthus pseudomaesa (Moore, 1881)
|
സഹ്യവനങ്ങളിലും സമതലങ്ങളിലും കാണപ്പെടുന്ന ചിത്രശലഭമാണ് നാട്ടുപൊട്ടൻ (Potanthus pseudomaesa).[1][2][3][4] ഗ്രാമങ്ങളിലെ കുന്നുകളിലും ചെറുകാടുകളിലും ഇവയെ വല്ലപ്പോഴും കാണാൻ കഴിയും. ഇന്ത്യയുടെ വടക്കു-കിഴക്കൻ വനമേഖലകളും ശ്രീലങ്കയുമാണ് ഇവയുടെ പ്രധാന കേന്ദ്രങ്ങൾ.
തെറിച്ചുതെറിച്ചാണിവ പറക്കുന്നത്. ഇടയ്ക്കിടെ വിശ്രമിക്കും. മിക്കപ്പോഴും ചിറകുകൾ പൂട്ടിപ്പിടിച്ചാണ് ഇരിക്കുന്നത്. എന്നാൽ വെയിൽ കായുന്ന സമയത്ത് രണ്ടു ചിറകുകളും ലംബമായിരിക്കും. ഉയരത്തിൽ പറക്കാറില്ല.
ചിറകുകൾക്ക് തവിട്ട് നിറമാണ്. ചിറകിന്റെ പുറത്തും അടിവശത്തും ഓറഞ്ച് നിറത്തിലുള്ള പുള്ളികൾ ഉണ്ട്. പിൻചിറകിന്റെ പുറത്ത് മഞ്ഞപ്പുള്ളികളാണുള്ളത്.
{{cite web}}
: Cite has empty unknown parameter: |dead-url=
(help)