പയർനീലി Gram Blue | |
---|---|
![]() | |
Euchrysops cnejus | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | E. cnejus
|
Binomial name | |
Euchrysops cnejus |
ഇന്ത്യയിലെ വളരെ ഉയരം കൂടിയപ്രദേശങ്ങളിലൊഴികെ എല്ലായിടത്തും മലേഷ്യൻ പെനിൻസുല മുതൽ ആസ്ത്രേലിയയിലും തെക്കേ ദ്വീപുകളിലും[2] കേരളത്തിലും കണ്ടു വരുന്ന ഒരു ചിത്രശലഭമാണ് പയർനീലി (Euchrysops cnejus).[3][2][4] വരണ്ടപ്രദേശങ്ങളിലും കൃഷിയിടങ്ങളിലും കണ്ടുവരുന്ന ചെറുശലഭമാണിത്. മിക്കവാറും എല്ലാ മാസങ്ങളിലും ഇവയെ കാണാറുണ്ട്. ആൺശലഭത്തിന് ചിറകിനുമുകൾവശം നീലനിറമാണ്. പെൺശലഭത്തിന് നീലിമയാർന്ന തവിട്ടുനിറവും. ചിറകിനടിവശത്ത് തവിട്ടുനിറത്തിലുള്ള വരകളും ചെറുപൊട്ടുകളും കാണാം. വാലിനോട് ചേർന്നുള്ള ഓറഞ്ച് വലയമുള്ള ഇരുണ്ട നീലപൊട്ടുകൾ തമ്മിലുള്ള അന്തരം മാരൻശലഭം(Plains Cupid)ത്തിൽ നിന്ന് വ്യത്യസ്തമായി ഇതിനെ തിരിച്ചറിയാൻ സഹായിക്കുന്നു. പൂക്കളോട് പ്രത്യേക മമതയുള്ള ഈ ശലഭത്തെ വെള്ളക്കെട്ടിനടുത്തും നനഞ്ഞ പ്രതലങ്ങളിലും കൂടുതലായി കാണാം.
പച്ചനിറത്തിലുള്ള ലാർവകൾക്ക് ഇരുണ്ട പാടുകൾ കാണാം. പ്യൂപ്പയുടെ നിറവും പച്ചയാണ്.
{{cite book}}
: CS1 maint: date format (link)