പാൽവള്ളി ശലഭം | |
---|---|
Double-branded crow Euploea sylvester | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | E. sylvester
|
Binomial name | |
Euploea sylvester (Fabricius, 1793)
|
ഒരു രോമപാദ ചിത്രശലഭമാണ് പാൽവള്ളി ശലഭം (Euploea sylvester).[1][2][3][4] ഒറ്റ നോട്ടത്തിൽ അരളിശലഭമാണെന്നു (Euploea core) തോന്നും. രണ്ടും ഒരേ കുടുംബത്തിൽപ്പെട്ടവയാണ്. ചിറകു വിടർത്തിയിരിക്കുമ്പോൾ ഉൾച്ചിറകിൽ കാണപ്പെടുന്ന വരകളുടെ എണ്ണത്തിൽ ഇവ തമ്മിൽ വ്യത്യാസമുണ്ട്. അരളി ശലഭത്തിന് ഒരെണ്ണമാണെങ്കിൽ പാൽവള്ളി ശലഭത്തിനിത് രണ്ടെണ്ണം വീതമാണ്. ചിറകു പൂട്ടിയിരിക്കുമ്പോൾ പിൻ ചിറകിൽ നടുക്ക് അടുത്തടുത്തായി മൂന്ന് വെള്ള കുത്തുകൾ ഉണ്ട്.
ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര, മേഘാലയ, മിസോറം എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി, മാർച്ച്, ഏപ്രിൽ, ജൂലൈ, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.[3]
കല്ലിത്തി, അത്തി, ചക്കരക്കൊല്ലി and പാൽവള്ളി [5] തുടങ്ങിയ ചെടിയും മരങ്ങളും ആണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യം.
{{cite web}}
: Cite has empty unknown parameter: |dead-url=
(help)
{{cite book}}
: CS1 maint: date format (link)