പുല്ലൂളി ശലഭം Common Grass Dart | |
---|---|
From Mysore | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. maevius
|
Binomial name | |
Taractrocera maevius (Fabricius, 1793)
| |
Synonyms | |
|
ഇന്ത്യയിലെ മിക്കയിടത്തും കാണപ്പെടുന്ന പൂമ്പാറ്റയാണ് പുല്ലൂളി ശലഭം (Taractrocera maevius).[1][2][3][4][5] കേരളത്തിൽ അപൂർവ്വമായെ ഇവയെ കാണാറുള്ളൂ. പാകിസ്താൻ, മ്യാൻമർ, ബംഗ്ലാദേശ് തുടങ്ങിയ ഇന്ത്യയുടെ അയൽപക്ക രാജ്യങ്ങളിലും ഇവയെ കാണാം.
പുൽമേടുകൾ, തുറസായ പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളാണ് ഇവയുടെ വാസസ്ഥലങ്ങൾ. എങ്കിലും പർവ്വതങ്ങളിലും ഇവയെ കാണാറുണ്ട്. ചിറകുകൾക്ക് തവിട്ടുനിറമാണ്. മുൻചിറകിലും പിൻചിറകിലും വെളുത്ത പുള്ളികളുണ്ട്. മുൻചിറകിന്റെ പുറത്ത് വെളുത്ത കുറിപ്പാടും കാണാം. പിൻചിറകിന്റെ അടിവശത്ത് വെളുത്ത പുള്ളികളും പാടുകളും തവിട്ടുവരകളും ഉണ്ട്. പുല്ലുകൾക്കിടയിലൂടെ വളരെ പതുക്കെ പറക്കുന്ന പൂമ്പാറ്റയാണിത്. ഉയരത്തിൽ പറക്കാറില്ല. ചെറുപുഷ്പങ്ങളിൽനിന്നാണ് തേൻനുകരുക. മിക്കപ്പോഴും പുൽതണ്ടുകളിൽ വിശ്രമിക്കുന്നത് കാണാം. പുല്ലിലയിലാണ് മുട്ടയിടുന്നത്. നെൽച്ചെടിയിലും മുട്ടയിടുന്നതായി കാണാറുണ്ട്. മുട്ട ഒറ്റയ്ക്കായിട്ടാണ് കാണപ്പെടുന്നത്.
{{cite web}}
: Cite has empty unknown parameter: |dead-url=
(help)
{{cite book}}
: CS1 maint: date format (link)