പുള്ളിച്ചാടൻ (Indian Skipper) | |
---|---|
മുതുകുവശം | |
ഉദരവശം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. galba
|
Binomial name | |
Spialia galba |
കേരളത്തിലെ കാടുകളിലും പുൽമേടുകളിലും കണ്ടുവരുന്ന ഒരു ചിത്രശലഭമാണ് പുള്ളിച്ചാടൻ (Spialia galba).[3][4][5][6][7][8]
തവിട്ടുകലർന്ന കറുത്ത ചിറകിൽ വെളുത്ത പുള്ളികൾ ഉണ്ടാവും. ഈ ശലഭത്തെ തിരിച്ചറിയാനുള്ള ഒരു പ്രത്യേകതയാണിത്. ചിറകിന്റെ അരികിൽ ഒന്നിടവിട്ട് കറുപ്പും വെളുപ്പും ഉണ്ടാവും. ചിറകിനടിവശം കൂടുതൽ വെളുത്തനിറമാണ്. ആൺശലഭം പെൺശലഭത്തേക്കാൾ കൂടുതൽ കറുത്തതും വലിപ്പമുള്ളതുമായിരിക്കും. നിലം പറ്റിയാണ് പറക്കൽ.
തേൻകൊതിയന്മാരാണ് ഈ പൂമ്പാറ്റകൾ. ചെറുപുഷ്പങ്ങളിൽ ഇരുന്ന് പോലും തേൻകുടിയ്ക്കാറുണ്ട്. ചെമ്പരത്തി, കുറുന്തോട്ടി എന്നീ സസ്യങ്ങളിലാണ് മുട്ടയിടുന്നത്. മുട്ടയ്ക്ക് ഇളം പച്ച നിറമാണ്. ഇല ചുരിട്ടി കൂടുണ്ടാക്കി അതിനുള്ളിലാണ് ലാർവ്വകൾ കഴിയുന്നത്.
{{cite book}}
: CS1 maint: date format (link)