പുള്ളിപ്പരപ്പൻ | |
---|---|
![]() | |
Common Spotted Flat | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. leucocera
|
Binomial name | |
Celaenorrhinus leucocera |
കാടുകളിലും കാവുകളിലും കാണപ്പെടുന്ന ഇരുണ്ട തവിട്ടു നിറമുള്ള പൂമ്പാറ്റയാണ് പുള്ളിപ്പരപ്പൻ (Common spotted Flat).[2][3][4][5][6] വേനൽക്കാലത്ത് ഇവ വിരളമായിരിയ്ക്കും. തണൽ ഇഷ്ടമുള്ള വിഭാഗമാണിത്.ഇലയുടെ അടിവശത്തിരുന്നാണ് വിശ്രമിയ്ക്കുന്നത്. ശരവേഗത്തിൽ പറക്കുകയും ചെയ്യും. സ്പർശിനി നോക്കി ആണിനെയും പെണ്ണിനേയും തിരിച്ചറിയാം. മുൻചിറകിന്റെ പുറത്ത് വെളുത്തപുള്ളികൾ കാണാം. മേൽ ഓരത്തും, വക്കിലുമായി വെളുത്തതും കറുത്തതുമായ പുള്ളികളുണ്ട്. ചിറകുപുറത്തെ പുള്ളികൾ പരസ്പരം തൊട്ടുകിടക്കുന്നു.
ശലഭപ്പുഴുവിനു പച്ച നിറമാണ്.
{{cite book}}
: CS1 maint: date format (link)