പൊട്ടുവാലാട്ടി (Common Cerulean) | |
---|---|
![]() | |
Jamides celeno | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | J. celeno
|
Binomial name | |
Jamides celeno (Cramer, 1775)
|
കേരളത്തിൽ കാണുന്ന മൂന്നു സെറൂലിയൻ ജാതികളിൽ ഏറ്റവും സാധാരണയായി കാണുന്ന പൂമ്പാറ്റയാണ് പൊട്ടുവാലാട്ടി (Jamides celeno).[1][2][3][4][5] ആകാശ നീലിമ കലർന്ന വെള്ളനിറമുള്ളതിനാലാണ് ഇവരെ ഇംഗ്ലീഷിൽ Ceruleans എന്ന് വിളിയ്ക്കുന്നത്.
ചിറകുകൾ കൂട്ടിച്ചേർത്തിരിക്കുന്ന സമയം ശലഭത്തിന്റെ പിൻഭാഗത്ത് ചിറകുകളിൽ നിന്നും നേരിയ വാലുകളും, അതിന് സമീപത്തായി കണ്ണാണെന്ന് തെറ്റുദ്ധരിപ്പിക്കാൻ ഉതകുന്ന രണ്ട് പാടുകളും ഉണ്ട്. ഒറ്റനോട്ടത്തിൽ ശലഭത്തിന്റെ യഥാർഥ തല അതിന്റെ പിൻഭാഗത്താണെന്ന് ശത്രുക്കളെ തെറ്റുദ്ധരിപ്പിക്കാൻ ഈ വിദ്യ ശലഭം ഉപയോഗപ്പെടുത്തുന്നു.
കുന്നി, കരുവിലങ്ങം, അശോകം, ഉങ്ങ്, ഇരൂൾ, പ്ലാശ് എന്നീ സസ്യങ്ങളിലെല്ലാം പൊട്ടുവാലാട്ടി ശലഭം മുട്ടയിടുന്നതായി നിരീക്ഷിച്ചിട്ടുണ്ട്.
{{cite web}}
: Cite has empty unknown parameter: |dead-url=
(help)
{{cite book}}
: CS1 maint: date format (link)