പൊട്ടൻ ശലഭങ്ങൾ | |
---|---|
![]() | |
Potanthus sp. | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | Potanthus
|
Synonyms[1] | |
|
Potanthus (പൊട്ടൻ ശലഭങ്ങൾ, Darts) ദക്ഷിണേഷ്യയിലും പൂർവ്വേഷ്യയിലും കാണപ്പെടുന്ന തുള്ളൻ ചിത്രശലഭങ്ങളുടെ ഒരു വലിയ ജനുസ് ആണ്. ഒരുപോലെയിരിക്കുന്ന അവയെ തിരിച്ചറിയാൻ ആൺശലഭങ്ങളുടെ പ്രത്യുൽപ്പാദനാവയവം പരിശോധിക്കാതെ സാദ്ധ്യമല്ല.[1] [2]
വനങ്ങളിലും സമതലങ്ങളിലും കാണപ്പെടുന്ന ചിത്രശലഭമാണിത്. ഗ്രാമങ്ങളിലെ കുന്നുകളിലും ചെറുകാടുകളിലും ഇവയെ വല്ലപ്പോഴും കാണാൻ കഴിയും. ഇന്ത്യയുടെ വനമേഖലകളും ശ്രീലങ്കയുമാണ് ഇവയുടെ പ്രധാന കേന്ദ്രങ്ങൾ. തെറിച്ചുതെറിച്ചാണിവ പറക്കുന്നത്. ഇടയ്ക്കിടെ വിശ്രമിക്കും. മിക്കപ്പോഴും ചിറകുകൾ പൂട്ടിപ്പിടിച്ചാണ് ഇരിക്കുന്നത്. എന്നാൽ വെയിൽ കായുന്ന സമയത്ത് രണ്ടു ചിറകുകളും ലംബമായിരിക്കും. ഉയരത്തിൽ പറക്കാറില്ല. ചിറകുകൾക്ക് തവിട്ട് നിറമാണ്. ചിറകിന്റെ പുറത്തും അടിവശത്തും ഓറഞ്ച് നിറത്തിലുള്ള പുള്ളികൾ ഉണ്ട്. പിൻചിറകിന്റെ പുറത്ത് മഞ്ഞപ്പുള്ളികളാണുള്ളത്.