മഞ്ഞപ്പനത്തുള്ളൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. colon
|
Binomial name | |
Telicota colon (Fabricius, 1775)
|
കുറ്റിക്കാടുകളിലും,വരണ്ട സ്ഥലങ്ങളിലും സാധാരണ കാണപ്പെടുന്ന പൂമ്പാറ്റയാണ് മഞ്ഞപ്പനത്തുള്ളൻ.(Pale Palm Dart, Telicota colon).[1][2][3][4][5][6] ഇന്ത്യയിലും അതിനോടു ചേർന്ന ഭൂഭാഗങ്ങളിലും ഇതിനെ കാണാറുണ്ട്.
മഞ്ഞപ്പനത്തുള്ളൻ കുതിച്ചു പറക്കുന്നതായിട്ടാണ് കാണപ്പെടുക. ഇടയ്ക്കിടെ ഇലയിൽ ഇരുന്നു വിശ്രമിയ്ക്കുകയും, പൂന്തേൻ നുകരാറുമുണ്ട്. വെയിൽ കായുമ്പോൾ മുൻ ചിറകുകൾ പരത്തിയും,പിൻ ചിറകുകൾ ഉയർത്തിയും പിടിച്ചിരിയ്ക്കും.
ചിറകുപുറത്തിനു തവിട്ടുനിറമാണ്. തവിട്ടിൽ മഞ്ഞപ്പാടുകളും കാണാം. ആണിന്റെ ചിറകുപുറത്ത് തവിട്ടിൽ ഒരു ഇളം ചാരനിറത്തിലുള്ള പാട് കാണാം. ഇരുളൻ പനത്തുള്ളനുമായി(Black Palm Dart) ഉറ്റ സാദൃശ്യം ഇതിനുണ്ട്. ചൂരൽ,മുള, മഞ്ഞമുള തുടങ്ങിയ സസ്യങ്ങളിൽ മുട്ടയിടുന്നു. ശലഭപ്പുഴുവിനു ഇളം മഞ്ഞകലർന്ന പച്ചനിറമാണ്. [7]
{{cite web}}
: Cite has empty unknown parameter: |dead-url=
(help)
{{cite book}}
: CS1 maint: date format (link)