ശിവസൂര്യ ശലഭം Shiva's Sunbeam | |
---|---|
![]() | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. siva
|
Binomial name | |
Curetis siva Evans, 1954.
|
പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഇന്ത്യയുടെ ഒരു തനതു (Endemic) ശലഭമാണ് ശിവസൂര്യ ശലഭം (Shiva's Sunbeam). ശാസ്ത്രനാമം: Curetis siva.[1][2][3]
കേരളത്തിൽ വിരളമായി മാത്രം കാണപ്പെടുന്ന ഈ ശലഭം ഗോവയിലും ഗോവയ്ക്ക് തെക്കുള്ള സംസ്ഥാനങ്ങളിലുമാണ് സാധാരണയായി കണ്ടുവരുന്നത്. വനാന്തരങ്ങളിൽ വസിക്കുന്ന ഈ ശലഭങ്ങൾ ശരവേഗത്തിലാണ് പറക്കുക. ആൺ ശലഭങ്ങൾക്ക് അന്യശലഭങ്ങളെ പിന്തുടർന്ന് തുരത്തുന്ന സ്വഭാവമുണ്ട്. തണ്ണീർത്തടങ്ങളുടെ ഓരങ്ങളിലെ നനഞ്ഞ മണ്ണിൽ നിന്ന് ലവണം ഉണ്ണുന്ന ശീലമുള്ള ഇവ പക്ഷിക്കാഷ്ഠത്തിലും സാധാരണയായി ഇരിയ്ക്കാറുണ്ട്.
ആൺശലഭത്തിന്റെ ചിറകുപുറത്തിന് ഓറഞ്ച് നിറമാണ്. ശിവസൂര്യശലഭങ്ങളോട് സാമ്യമുള്ള ശലഭങ്ങളാണ് സൂര്യശലഭങ്ങളും (Indian Sumbeam) മുനസൂര്യശലഭവും (Angled Sunbeam). സൂര്യശലഭത്തിന്റെ ചിറകിനടിയിൽ കറുത്ത പുള്ളിക്കുത്തുകൾ കാണാറില്ല. ഇവയെ തിരിച്ചറിയുക പ്രയാസമുള്ള കാര്യമാണ്. ഉങ്ങിനോട് സാദ്യശ്യമുള്ള ഒരു സസ്യത്തിലാണ് മുട്ടയിടുന്നത്.
{{cite journal}}
: |access-date=
requires |url=
(help)