ശീതള ശരവേഗൻ Tamil Ace | |
---|---|
പൈതൽമലയിൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. sitala
|
Binomial name | |
Thoressa sitala (de Nicéville, 1885)
|
ലോകത്ത് തെക്കേ ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന ഒരു തനതു(Endemic) പൂമ്പാറ്റയാണ് ശീതള ശരവേഗൻ ( Thoressa sitala).[1][2][3] കേരളം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിലെ പശ്ചിമഘട്ടമേഖലകളിലാണ് ഇതിനെ കണ്ടെത്താനാകുക. നിത്യഹരിതവനങ്ങളിലും നല്ല മഴകിട്ടുന്ന കാടുകളിലുമാണ് ഇവയുടെ താവളങ്ങൾ. ശരവേഗത്തിലാണ് ഇവയുടെ പറക്കൽ.[4][5]
ആണിന്റെ ചിറകുപുറത്തിൻ കടും തവിട്ടുനിറമാണ്. മൂന്ന് ജോടിയായി മഞ്ഞപ്പുള്ളികൾ ചിറകിന്റെ പുറത്ത് കാണാം. അർധതാര്യമായ പുള്ളികളാണിവ. പിൻചിറകിന്റെ മധ്യത്തിൽ ചെമ്പൻ രോമങ്ങൾ കാണാം. മുൻചിറകിന്റെ അടിവശത്തിനും തവിട്ടുനിറമാണ്. ചിറകറ്റത്ത് രോമങ്ങളുടെ നിരകാണാം. ആണിന്റെ മുൻചിറകിന്റെ പുറത്ത് മങ്ങിയ ഒരു കരയുണ്ട്.
{{cite book}}
: CS1 maint: date format (link)
{{cite book}}
: |access-date=
requires |url=
(help)CS1 maint: unrecognized language (link)
{{cite book}}
: Cite has empty unknown parameter: |1=
(help)