കൃഷ്ണശലഭം (Blue Mormon) | |
---|---|
Papilio polymnestor | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. polymnestor
|
Binomial name | |
Papilio polymnestor |
ഇന്ത്യയിൽ കണ്ടുവരുന്ന മൂന്നാമത്തെ വലിയ പൂമ്പാറ്റയാണ് കൃഷ്ണശലഭം (Papilio polymnestor). ഇന്ത്യയിലും ശ്രീലങ്കയിലുമാണ് ഇവ കാണപ്പെടുന്നത്.[1][2][3][4]
കൃഷ്ണശലഭത്തിന്റെ ചിറകിന്റെ വലിപ്പം 120 മുതൽ 150 മില്ലിമീറ്റർ വരെയാണ്. ഇരുണ്ട നിറമുള്ള മുൻചിറകിൽ ഇളം നീല അടയാളങ്ങൾ കാണാം. ഇളം നീല നിറമുള്ള പിൻചിറകുകളിൽ കറുത്ത പുള്ളികളും ഉണ്ട്. ചിറക് അടച്ചാൽ അതിന്റെ ആരംഭഭാഗത്ത് ചുവന്ന പൊട്ടും ഉണ്ടാവും. ആകെ കൂടി ഇരുണ്ട നീലനിറമായതുകൊണ്ടാണ് ഇവയെ കൃഷ്ണശലഭം എന്ന് പേര് വരാൻ കാരണം. പെൺശലഭങ്ങൾക്കാണ് വലിപ്പക്കൂടുതൽ ഉള്ളത്.
നാരകം, കാട്ടുനാരകം, ബബ്ലൂസ് നാരകം എന്നിവയിലാണ് ഈ ശലഭങ്ങൾ മുട്ടയിടുന്നത്. മഞ്ഞ നിറത്തിൽ ഗോളാകൃതിയിലാണ് മുട്ടകൾ. നാരകക്കാളി, ചുട്ടിക്കറുപ്പൻ തുടങ്ങിയ പാപ്പിലിയോ ശലഭങ്ങളുടേതിന് സമാനമാണ് ഇവയുടെ ലാർവ്വകൾ. ആദ്യം പക്ഷിക്കാഷ്ഠം പോലെയും പിന്നീട് പച്ച നിറത്തിലുമുള്ളതാണ് ലാർവ്വകൾ. ജീവിത ചക്രത്തിന് ഒരു മാസത്തിലധികം സമയമെടുക്കുന്നു.
കേരളത്തിലെ ഗ്രാമങ്ങളിലും കാട്ടുപാതയിലുമൊക്കെ ഇവയെ കാണാവുന്നതാണ്. ആൺ പൂമ്പാറ്റകൾ വെയിലിൽ പറന്ന് നടക്കാറുണ്ട്. എന്നാൽ പെൺപൂമ്പാറ്റകൾക്ക് തണലിൽ കഴിയാനാണ് ഇഷ്ടപ്പെടുന്നത്. ഈർപ്പം നിറഞ്ഞ അന്തരീക്ഷം ആണ് ഇവയ്ക്കു പ്രിയം. മിക്ക പുഴക്കരയിലെ മണലിലും ഇവയെ കണ്ടെത്താം. വളരെ വേഗത്തിൽ സഞ്ചരിക്കുന്നവയാണിവ.
{{cite web}}
: Cite has empty unknown parameter: |dead-url=
(help)
{{cite book}}
: CS1 maint: date format (link)