പുള്ളിവാലൻ (Malabar Banded Swallowtail) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. liomedon
|
Binomial name | |
Papilio liomedon | |
Synonyms | |
Princeps liomedon |
കാടുകളിൽ കാണുന്ന സുന്ദരനായ ഒരു പൂമ്പാറ്റയാണ് പുള്ളിവാലൻ (Papilio liomedon).[1][2][3][4] ദക്ഷിണേന്ത്യയിലാണ് ഇവയെ കണ്ടുവരുന്നത്. വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ശലഭവർഗ്ഗം കൂടിയാണിത്[5]. ഈ ചിത്രശലഭം ഇന്ത്യയിൽ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. [6].
ചിറകുകൾക്ക് തവിട്ടുകലർന്ന കറുപ്പുനിറം. മുൻചിറകുകളിൽ വെളുത്ത പാടുകളുണ്ടാവും. ചിറകുകൾ നിവർത്തിയാൽ ഇതിനോട് ചേർന്ന് മറ്റൊരു വരി വെള്ളപാടുകൾ കാണാവുന്നതാണ്.
നാരകക്കാളിയുടെ ആൺശലഭങ്ങളോട് സാമ്യമുള്ളവയാണ്. എന്നാൽ പുള്ളിവാലന് പിൻ ചിറകിൽ ഒരു വരി വെള്ളപ്പൊട്ടുകൾ കൂടുതലായുണ്ട്.[7]
കൂട്ടത്തോടെ വെയിൽ കായുന്നശീലക്കാരാണ് പുള്ളിവാലൻ. കനല(കാട്ടുറബ്ബർ) എന്നയിനം മരത്തിലാണ് ഈ ശലഭം സാധാരണ മുട്ടയിടുന്നത്. ശലഭപ്പുഴുക്കളുടെ ഭക്ഷണസസ്യങ്ങളിൽ ഒന്ന് മുട്ടനാറി ആണ്.
കാട്ടുറബ്ബർ ചെടിയുടെ തളിരിലകളിൽ മുത്തുമാലപോലെ വരിയായിയാണ് മുട്ടയിടുന്നത്. മുട്ടകൾക്ക് മഞ്ഞകലർന്ന ഓറഞ്ചുനിറമാണ്. മുട്ടവിരിയാൻ 1-5 ദിവസം വേണം. പുഴുപ്പൊതിയ്ക്ക് ഇളം പച്ച നിറമാണ്. [7]<
പുള്ളിവാലന്റെ പ്രധാന ശത്രുക്കൾ കടന്നലുകളാണ്. ഇവ കൂട്ടത്തോടെ എത്തി പുള്ളിവാലന്റെ മുട്ടകൾ നശിപ്പിക്കും. അതുകൊണ്ട് മുട്ടവിരിഞ്ഞിറങ്ങിവരുന്ന പുതിയ പൂമ്പാറ്റകളുടെ എണ്ണം, മറ്റുള്ള പൂമ്പാറ്റകളെ അപേക്ഷിച്ച് കുറവാണ്. ഇക്കാരണത്താലാണ് ഈ ശലഭം കടുത്ത വംശനാശഭീഷണി നേരിടുന്ന ചിത്രശലഭങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചതും.
{{cite web}}
: Cite has empty unknown parameter: |dead-url=
(help)
{{cite book}}
: CS1 maint: date format (link)