ബുദ്ധമയൂരി Malabar Banded Peacock | |
---|---|
![]() | |
മുതുകുവശം | |
![]() | |
ഉദരവശം | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. buddha
|
Binomial name | |
Papilio buddha |
പാപിലിയോണിഡേ കുടുംബത്തിലെ ഒരംഗമായ ചിത്രശലഭം ആണ് ബുദ്ധമയൂരി (Papilio buddha/Malabar Banded Peacock).[1][2][3][4][5] മയിലിന്റെ വർണ്ണം ഉള്ളതിനാലാണ് ഇവയെ മയൂരി എന്ന് നാമകരണം ചെയ്തിരിയ്ക്കുന്നത്. 2018 നവംബർ 12ന് സംസ്ഥാന ചിത്രശലഭം എന്ന പദവി ബുദ്ധമയൂരിക്ക് ലഭിക്കുകയുണ്ടായി. വന ദേവത, പുള്ളിവാലൻ, മലബാർ റോസ് എന്നീ ഇനം പൂമ്പാറ്റകളെ പിന്തള്ളിയാണ് ബുദ്ധമയൂരി ആ സ്ഥാനം നേടിയെടുത്തത്.
ചിറകുവിടർത്തുമ്പോൾ ചിറകുകൾ തമ്മിലുള്ള അകലം 90–100 മി.മീ. ആണ്. ഭംഗിയേറുന്ന വിധത്തിൽ തിളങ്ങുന്ന പച്ച നിറം ഇരുണ്ട നീലനിറത്തിൽ കലർന്ന് കറുപ്പുകലർന്നതുമായി ചിറകിന്റെ മദ്ധ്യത്തിൽ ഒരു പട്ട കാണാം. പിൻചിറകിൽ നീണ്ടചെറുവാലുണ്ടാകും. അവസാനത്തിൽ കറുത്ത പുള്ളിക്കുത്തും അതിനെ ചുറ്റി ചുവന്ന നിറവും കാണാം. മുൻചിറകുകളുടെ അടിഭാഗത്ത് ചാരനിറത്തിലുള്ള ഒരു പട്ടയുണ്ട്. പിൻചിറകുകളുടെ അരികിലൂടെ നേരിയ മഞ്ഞനിറത്തിലുള്ള കുത്തുകൾ കാണാം.[6][7]
ഹനുമാൻകിരീടം, രാജമല്ലി, ചെത്തി എന്നീ ചെടിയുടെ പൂക്കളിലെ തേനാണ് ഇവയുടെ ഭക്ഷിക്കാറുണ്ട്.[അവലംബം ആവശ്യമാണ്] ഇവയുടെ ഭക്ഷണസസ്യം മുള്ളിലമാണ്.
മുള്ളില (Zanthoxylum rhetsa) മരങ്ങളിലാണ് ഇവയുടെ ആവാസം. വർഷത്തിൽ ഒരു തവണ മാത്രം മുട്ടയിടുന്ന ഇവയുടെ മുട്ട ഇളംമഞ്ഞനിറത്തിലാണ് കാണപ്പെടുന്നത്. മുട്ടയിൽനിന്നും ഉടലെടുക്കുന്ന ശലഭപ്പുഴു മഴക്കാലമാകുന്നതോടെ തളിരില ഭക്ഷിച്ച് പ്യൂപ്പയാകുന്നു.
മഴക്കാലത്തിന്റെ അവസാനത്തോടെ പൂർണ്ണവളർച്ച പ്രാപിയ്ക്കുന്നു.
സമുദ്രനിരപ്പിൽ നിന്ന് 2500 അടിയിൽ കൂടുതൽ ഉയരമില്ലാത്ത ധാരാളം മഴ ലഭിക്കുന്ന സസ്യനിബിഡമായ മലകളിലും കുന്നുകളിലുമാണ് ഇവയെ കൂടുതലായി കാണുക. നീലഗിരി കുന്നുകളുടെ പടിഞ്ഞാറൻ ഭാഗം ഇവയെ ധാരാളമായി കാണപ്പെടുന്ന പ്രദേശമാണ്.[6]
അഴകിനു പേരുകേട്ട ഇവയുടെ ചിറകുകൾക്ക് വിദേശരാജ്യങ്ങളിൽ വലിയ മതിപ്പാണ്. അലങ്കാരത്തിനായും ഇവയെ പിടിച്ചുവെയ്ക്കുന്നു. വനാന്തരങ്ങൾ നശിയ്ക്കുന്നതും ഇവയ്ക്കൊരു ഭീഷണി ആണ്.
{{cite web}}
: Cite has empty unknown parameter: |dead-url=
(help)
{{cite book}}
: CS1 maint: date format (link)